ജി.ഡി.ആർ.എഫ്.എ ദുബൈ റിംസ് റിസ്ക് ഫോറം സംഘടിപ്പിക്കുന്നു
text_fieldsദുബൈ: വ്യവസായ മേഖല നേരിടുന്ന വിവിധ പ്രശ്നങ്ങളെ കുറിച്ചുള്ള ബോധവത്കരണവും പ്രതിവിധിയും ചര്‍ച്ച ചെയ്യാൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻറ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ദുബൈ റിംസ് റിസ്ക് ഫോറം മിഡിൽ ഇൗസ്റ്റ് 2017 എന്ന പേരില്‍ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ഇൗ മാസം 11,-12 തീയതികളില്‍ ദുബൈ ഹയാത് റീജൻസി ക്രീക്ക് ഹൈറ്റ്സിൽ റിസ്ക് മാനേജ്മെൻറ് സൊസൈറ്റിയുമായി സഹകരിച്ചാണ് സംഘാടനം.
ഏറ്റവും പുതിയ റിസ്ക് മാനേജ്മെൻറ് സമ്പ്രദായങ്ങള്‍ ഫോറത്തില്‍ പരിചയപ്പെടുത്തും. ഈ രംഗത്തെ നൂതനമായ അറിവുകള്‍ സംരംഭകര്‍ക്കും പൊതു ജനങ്ങള്‍ക്കും പരിചയപ്പെടുത്തുന്നതിനാണ് റിംസ് റിസ്ക് ഫോറം ഒരുക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറി പറഞ്ഞു. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് https://www.rims.org/RiskForum/Dubai17/Pages/Home.aspx എന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
