Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദു​ബൈ​യി​ലെ​ത്തു​ന്ന...

ദു​ബൈ​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ പു​സ്ത​കം

text_fields
bookmark_border
ദു​ബൈ​യി​ലെ​ത്തു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​ന​മാ​യി ശൈ​ഖ്​ മു​ഹ​മ്മ​ദി​ന്‍റെ പു​സ്ത​കം
cancel
camera_alt

ദു​ബൈ എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി​യ കു​ട്ടി​ക​ൾ​ക്ക് ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി ശൈ​ഖ്​ മു​ഹ​മ്മ​ദ് ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്തൂ​മി​ന്‍റെ പു​സ്ത​കം സ​മ്മാ​നി​ക്കു​ന്നു

ദു​ബൈ: ദു​ബൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ന്നി​റ​ങ്ങു​ന്ന കു​ട്ടി​ക​ൾ​ക്ക്​ ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​ടെ പു​സ്ത​കം സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ച്​ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്‌​സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ). യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ൻ​റും ​പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂ​മി​ന്‍റെ ‘ദി ​ജേ​ർ​ണി ഓ​ഫ്​ ദി ​ഡ​സ​ർ​ട്ട്​ ടു ​ദി സ്റ്റാ​ർ​സ്​’ എ​ന്ന പു​സ്ത​ക​ത്തി​ന്‍റെ പ​ക​ർ​പ്പു​ക​ളാ​ണ്​ ദു​ബൈ​യി​ൽ വ​രു​ന്ന കു​ട്ടി​ക​ൾ​ക്ക് സ​മ്മാ​നി​ക്കു​ക.

സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം കു​ട്ടി​ക​ൾ​ക്ക് പു​സ്ത​കം സ​മ്മാ​നി​ച്ച് ജി.​ഡി.​ആ​ർ.​എ​ഫ്‌.​എ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ്​ ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി നി​ർ​വ​ഹി​ച്ചു. ദു​ബൈ എ​മി​റേ​റ്റി​ൽ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ അ​ധി​കാ​ര​മേ​റ്റ​തി​ന്‍റെ 18ാം വാ​ർ​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ഉ​ദ്യ​മ​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്.

അ​റ​ബി​ക്, ഇം​ഗ്ലീ​ഷ് ഭാ​ഷ​ക​ളി​ലെ പു​സ്ത​ക​മാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​ൽ​കു​ക. ദു​ബൈ വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി എ​ത്തു​ന്ന കു​ട്ടി​ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം മെ​ച്ച​പ്പെ​ടു​ത്തു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി പ​റ​ഞ്ഞു.

‘ദു​ബൈ​യു​ടെ ത​ന​താ​യ ച​രി​ത്രം വാ​യി​ക്കാ​നും ശ്ര​ദ്ധി​ക്കാ​നും കു​ട്ടി​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്കു​ള്ള സ​ന്ദേ​ശ​മാ​യാ​ണ്​ പു​സ്ത​ക വി​ത​ര​ണം. എ​മി​റേ​റ്റ് സാ​ക്ഷ്യം​വ​ഹി​ച്ച വി​ക​സ​ന​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നൊ​പ്പം അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കാ​നും പു​തു​മ​യു​ള്ള​വ​രാ​കാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യ സ​ന്ദേ​ശം ന​ൽ​കാ​നാ​ണ്​ ശ്ര​മ​മെ​ന്ന്​ അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sheikh MohammedchildrenGDRFA DubaiUAEbook
News Summary - GDRFA Dubai distributes Sheikh Mohammed’s book to children
Next Story