ശൈഖ് മുഹമ്മദിന് നന്ദി അറിയിച്ച് ജി.ഡി.ആർ.എഫ്.എ മേധാവി
text_fieldsലഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി
ദുബൈ: എമിറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സിലെ (ജി.ഡി.ആർ.എഫ്.എ) മുതിർന്ന ഓഫീസർമാർക്കും നോൺ-കമ്മീഷൻഡ് ഓഫീസർമാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും സ്ഥാനക്കയറ്റം നൽകിയ യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന് നന്ദി അറിയിച്ച് ജി.ഡി.ആർ.എഫ്.എ ദുബൈ മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി. ദുബൈയിലെ പൊതുസുരക്ഷാ സ്ഥാപനങ്ങളിലെ 6,247 ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റത്തിനാണ് ശൈഖ് മുഹമ്മദ് അംഗീകാരം നൽകിയത്. ദുബൈയിലെ സ്റ്റേറ്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റ്, ദുബൈ പൊലീസ്, ജി.ഡി.ആർ.എഫ്.എ, ദുബൈ സിവിൽ ഡിഫൻസ് എന്നിവയിലെ ഉദ്യോഗസ്ഥർ ഇതിൽ ഉൾപ്പെടും.
ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിനോട് ആത്മാർത്ഥമായ നന്ദിയും അഭിനന്ദനവും രേഖപ്പെടുത്തിയ ലഫ്. ജനറൽ അൽ മർറി, അദ്ദേഹത്തിന്റെ നിരന്തരമായ പിന്തുണയും ദീർഘവീക്ഷണമുള്ള നേതൃത്വവും ഡയറക്ടറേറ്റിലെ ജീവനക്കാർക്ക് പ്രചോദനമാണെന്നും മികവിന്റെയും നവീകരണത്തിന്റെയും മനോഭാവം ശക്തിപ്പെടുത്തുന്നുവെന്നും പറഞ്ഞു. ദുബൈയുടെ ആഗോള നിലവാരത്തിന് അനുസൃതമായി രാജ്യത്തെയും സമൂഹത്തെയും സേവിക്കുന്നതിൽ കൂടുതൽ പരിശ്രമങ്ങൾ നടത്താനുള്ള പ്രോത്സാഹനം കൂടിയാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്ഥാനക്കയറ്റം ലഭിച്ച എല്ലാ സഹപ്രവർത്തകർക്കും അൽ മർറി അഭിനന്ദനങ്ങൾ അറിയിച്ചു. അവർക്ക് തുടർന്നും വിജയം ആശംസിക്കുകയും, അവരിൽ അർപ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവർത്തിക്കാനും അദ്ദേഹം അവരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

