Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശബാബ് അൽ അഹ്‌ലിയുടെ...

ശബാബ് അൽ അഹ്‌ലിയുടെ വിജയം ആഘോഷിച്ച്‌ ജി.ഡി.ആർ.എഫ്.എ

text_fields
bookmark_border
ശബാബ് അൽ അഹ്‌ലിയുടെ വിജയം ആഘോഷിച്ച്‌ ജി.ഡി.ആർ.എഫ്.എ
cancel
camera_alt

യു.​എ.​ഇ പ്ര​ഫ​ഷ​ന​ൽ ഫു​ട്‌​ബാ​ൾ ലീ​ഗ് ജേ​താ​ക്ക​ളാ​യ ശ​ബാ​ബ് അ​ൽ അ​ഹ്‌​ലി ക്ല​ബി​ന്‍റെ വി​ജ​യം ജി.​ഡി.​ആ​ർ.​എ​ഫ്.​എ​യി​ൽ കേ​ക്ക് മു​റി​ച്ച ആ​ഘോ​ഷി​ക്കു​ന്നു

ദു​ബൈ: അ​ഡ്നോ​ക്ക് യു.​എ.​ഇ പ്ര​ഫ​ഷ​ന​ൽ ഫു​ട്​​ബാ​ൾ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യ ശ​ബാ​ബ് അ​ൽ അ​ഹ്‌​ലി ക്ല​ബി​ന്‍റെ വി​ജ​യം ദു​ബൈ​യി​ലെ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ഘോ​ഷി​ച്ചു. വ​കു​പ്പി​ന്‍റെ ജാ​ഫി​ലി​യ ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ മേ​ധാ​വി ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ്‌ അ​ഹ്‌​മ​ദ്‌ അ​ൽ മ​ർ​റി, അ​സി. ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ഉ​ബൈ​ദ് ബി​ൻ സു​റൂ​ർ, ദു​ബൈ എ​യ​ർ​പോ​ർ​ട്ട് അ​ഫ​യേ​ഴ്സ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ മേ​ജ​ർ ജ​ന​റ​ൽ ത​ലാ​ൽ ശ​ന​കീ​രി അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സം​ബ​ന്ധി​ച്ചു.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ഓ​ഫി​സി​ലെ​ത്തി​യ താ​ര​ങ്ങ​ളെ വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. അ​ഡ്നോ​ക്ക് യു.​എ.​ഇ പ്രൊ​ലീ​ഗ് 2023- സീ​സ​ണി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ശ​ബാ​ബ് അ​ൽ അ​ഹ്‌​ലി ക്ല​ബ്‌ 57 പോ​യ​ന്‍റു​മാ​യാ​ണ് ലീ​ഗ് ജേ​താ​ക്ക​ളാ​യ​ത്. താ​ര​ങ്ങ​ളെ​യും കോ​ച്ചി​നെ​യും ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. ആ​രോ​ഗ്യ​പ​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും വ്യ​ത്യ​സ്ത പ​ശ്ചാ​ത്ത​ല​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രെ ഒ​രു​മി​പ്പി​ക്കു​ന്ന​തി​നും കാ​യി​ക വി​നോ​ദ​ത്തി​നു​ള്ള പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GDRFAcelebratesShabab Al Ahli
News Summary - GDRFA celebrates Shabab Al Ahli's success
Next Story