ജി.ഡി.ആർ.എഫ്.എ ലോക തൊഴിലാളി ദിനം ആഘോഷിച്ചു
text_fieldsദുബൈ താമസ കുടിയേറ്റ വകുപ്പിൽ നടന്ന മേയ്ദിന പരിപാടിയിൽ തൊഴിലാളികൾക്കൊപ്പം കേക്ക് മുറിക്കുന്ന ഉദ്യോഗസ്ഥർ
ദുബൈ: അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച് ദുബൈ താമസ കുടിയേറ്റ വകുപ്പ്(ജി.ഡി.ആർ.എഫ്.എ) വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. വകുപ്പിന്റെ പ്രധാന കാര്യാലയത്തിലും എമിറേറ്റിലെ വിവിധ കമ്പനികളുടെ തൊഴിലിടങ്ങളിലും നടന്ന ആഘോഷങ്ങളിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ പങ്കെടുത്തു.
അൽ ജാഫിലിയ ഓഫിസിൽ നടന്ന പ്രധാന പരിപാടിയിൽ വകുപ്പ് മേധാവി ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ സംബന്ധിച്ചു.
ഈ വർഷത്തെ ആഘോഷം കമ്യൂണിറ്റി വർഷാചരണത്തിന്റെ ഭാഗമായി സഹിഷ്ണുത, ബഹുമാനം, സഹവർത്തിത്വം എന്നീ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകിയാണ് സംഘടിപ്പിച്ചത്. മെച്ചപ്പെട്ട ജീവിതനിലവാരം ഉറപ്പാക്കുന്നതിനും ഐക്യബോധമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനും ലക്ഷ്യമിട്ടുള്ള സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പരിപാടികൾ സംഘടിപ്പിച്ചത്. ദുബൈയുടെ വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്ന എല്ലാ തൊഴിലാളികൾക്കും ജി.ഡി.ആർ.എഫ്.എ ദുബൈ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും നന്ദിയും അറിയിക്കുന്നതായും ലഫ്. ജനറൽ മുഹമ്മദ് അഹ്മദ് അൽ മർറി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

