ജി.ഡി.ആർ.എഫ്.എ റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ചു
text_fieldsദുബൈ: ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ (ജി.ഡി.ആർ.എഫ്.എ) റമദാൻ പ്രവർത്തനസമയം പ്രഖ്യാപിച്ചു. വിശുദ്ധ റമദാൻ മാസത്തിലും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സമയക്രമം പ്രഖ്യാപിച്ചതെന്ന് അധികൃതർ അറിയിച്ചു. അൽ ജഫിലിയയിലെ മുഖ്യ ആസ്ഥാനം, അൽമനാറ സെന്റർ, അൽ തവാർ സെന്റർ എന്നിവിടങ്ങളിലെ ഓഫിസുകളിലും കസ്റ്റമർ ഹാപ്പിനസ് സെന്ററുകളിലും ദിവസവും രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ സേവനങ്ങൾ ലഭ്യമാകും. വെള്ളിയാഴ്ചകളിൽ ഇത് രാവിലെ എട്ടുമുതൽ ഉച്ചക്ക് 12വരെയും ഉച്ചക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെയും പ്രവർത്തനം ഉണ്ടായിരിക്കും.
എയർപോർട്ട് സർവീസസ് - ടെർമിനൽ 3യിലെ കസ്റ്റമർ ഹാപ്പിനസ് സെന്ററിൽ 24 മണിക്കൂറും സേവനം ലഭ്യമാകും. കൂടാതെ ജി.ഡി.ആർ.എഫ്.എ ഡി.എക്സ്.ബി, ദുബൈ നൗ എന്നീ സ്മാർട്ട് ആപ്പുകൾ വഴിയും ഔദ്യോഗിക വെബ്സൈറ്റ് വഴിയും സേവനങ്ങൾ മുഴുവൻ സമയവും ലഭ്യമാണ്. അതിനൊപ്പംതന്നെ അൽ അവീർ കസ്റ്റമർ ഹാപ്പിനസ് സെന്റർ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ ഏഴുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കും. വെള്ളിയാഴ്ചകളിൽ രാവിലെ ഏഴുമുതൽ 11 വരെയും ഉച്ചക്ക് ഒന്നുമുതൽ വൈകീട്ട് അഞ്ചുവരെയും സേവനം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

