Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​ക​ട​നം...

പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ പൊ​തു​ജ​ന അ​ഭി​പ്രാ​യ സ​ർ​വേ​യു​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ

text_fields
bookmark_border
പ്ര​ക​ട​നം മെ​ച്ച​പ്പെ​ടു​ത്താ​ൻ പൊ​തു​ജ​ന അ​ഭി​പ്രാ​യ സ​ർ​വേ​യു​മാ​യി ജി.​ഡി.​ആ​ർ.​എ​ഫ്.​എ
cancel
camera_alt

പൊ​തു​ജ​ന അ​ഭി​പ്രാ​യ സ​ർ​വേ​യു​മാ​യി

ബ​ന്ധ​പ്പെ​ട്ട് ജി.​ഡി. ആ​ർ.​എ​ഫ്.​എ ദു​ബൈ

പു​റ​ത്തി​റ​ക്കി​യ ബ്രോ​ഷ​ർ

ദു​ബൈ: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ്​ ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) പ്ര​വ​ർ​ത്ത​ന മി​ക​വ്​ വി​ല​യി​രു​ത്താ​നും സേ​വ​ന​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്താ​നു​മാ​യി പൊ​തു​ജ​നാ​ഭി​പ്രാ​യ സ​ർ​വേ ന​ട​ത്തു​ന്നു. സ​മൂ​ഹ​ത്തി​ൽ​നി​ന്നും നേ​രി​ട്ട് അ​ഭി​പ്രാ​യ​ങ്ങ​ൾ ശേ​ഖ​രി​ച്ച്​ സ്ഥാ​പ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​രീ​തി​ക​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളും കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ർ​വേ.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ന​ൽ​കു​ന്ന സേ​വ​ന​ങ്ങ​ളി​ലും ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലും ജ​ന​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും സ​ർ​വേ​യി​ലൂ​ടെ പ​ങ്കു​വെ​ക്കാം. ഇ​തു​വ​ഴി ഉ​പ​ഭോ​ക്തൃ തൃ​പ്തി ഉ​റ​പ്പു​വ​രു​ത്താ​നും കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ര്യ​ക്ഷ​മ​മാ​ക്കാ​നു​മാ​ണ് ല​ക്ഷ്യം. സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ ന​ൽ​കു​ന്ന വ്യ​ക്തി​പ​ര​മാ​യ വി​വ​ര​ങ്ങ​ൾ ര​ഹ​സ്യ​മാ​യി സൂ​ക്ഷി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇം​ഗ്ലീ​ഷി​ലും അ​റ​ബി​യി​ലു​മു​ള്ള https://msurvey.government.ae/survey/GeneralDirectorateofResidencyandForeignersAffairs-Dubai/iFe ഓ​ൺ​ലൈ​ൻ ലി​ങ്കി​ലൂ​ടെ മി​നി​റ്റു​ക​ൾ കൊ​ണ്ട് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സ​ർ​വേ​യി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ അ​റി​യി​ക്കാ​മെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ വ്യ​ക്ത​മാ​ക്കി

സ​ർ​വേ വി​വ​ര​ങ്ങ​ൾ വി​ശ​ക​ല​നം ചെ​യ്ത് പോ​രാ​യ്മ​ക​ൾ പ​രി​ഹ​രി​ക്കാ​നും മു​ൻ​നി​ര സ്ഥാ​പ​ന​മാ​കാ​നു​മാ​ണ്​ നീ​ക്കം. ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ ശ്ര​ദ്ധി​ക്കു​ക​യും സേ​വ​ന രീ​തി​ക​ളി​ൽ അ​വ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ, മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കും.

ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ​യു​ടെ പ്ര​വ​ർ​ത്ത​ന മി​ക​വ് വി​ല​യി​രു​ത്താ​നും സ​മൂ​ഹ​വു​മാ​യു​ള്ള ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​നും ജ​ന​ങ്ങ​ളെ മി​ക​ച്ച രീ​തി​യി​ൽ സേ​വി​ക്കാ​നു​മു​ള്ള വി​ല​പ്പെ​ട്ട അ​വ​സ​ര​മാ​ണ് ഈ ​പൊ​തു​ജ​നാ​ഭി​പ്രാ​യ സ​ർ​വേ​യെ​ന്നും എ​ല്ലാ ജ​ന​ങ്ങ​ളും സ​ർ​വേ​യി​ൽ പ​ങ്കെ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai.public opinion survey
News Summary - GDA with public opinion survey to improve performance R.F.A
Next Story