Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.​സി.​സി...

ജി.​സി.​സി ടെ​ക്നി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സ് ന​വം​ബ​ർ മൂ​ന്നി​ന്​

text_fields
bookmark_border
technical conference
cancel
camera_alt

representational image 

ദു​ബൈ: വി​സ്ഡം ഇ​സ്ലാ​മി​ക് ഓ​ർ​ഗ​നൈ​സേ​ഷ​ൻ യു​വ​ജ​ന വി​ഭാ​ഗ​മാ​യ വി​സ്ഡം യൂ​ത്ത് ന​വം​ബ​ർ 11, 12 തീ​യ​തി​ക​ളി​ൽ അ​ങ്ക​മാ​ലി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്രോ​ഫേ​സ്​ 3.0 പ്ര​ഫ​ഷ​ന​ൽ ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ജി.​സി.​സി​യി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ളി​ലും പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്കം​കു​റി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ ടെ​ക്നി​ക്ക​ൽ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കാ​യി ന​വം​ബ​ർ മൂ​ന്നി​ന്​ ജി.​സി.​സി പ്ര​ഫ​ഷ​ന​ൽ വി​ങ്ങി​ന്‍റെ കീ​ഴി​ൽ ടെ​ക്നി​ക്ക​ൽ കോ​ൺ​ഫ​റ​ൻ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു.

ഓ​ൺ​ലൈ​നി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ, ഖ​ത്ത​ർ, കു​വൈ​ത്ത്, ബ​ഹ്‌​റൈ​ൻ, ഒ​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ പ​ങ്കെ​ടു​ക്കും.‌ ടെ​ക്നി​ക്ക​ൽ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​ർ നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ളും അ​തി​നു​ള്ള പ​രി​ഹാ​ര​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് ജി.​സി.​സി പ്ര​ഫ​ഷ​ന​ൽ വി​ങ് കോ​ഓ​ഡി​നേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഡോ. ​ശ​ഹീ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സം​ഗ​മ​ത്തി​ൽ വി​സ്ഡം യൂ​ത്ത് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ താ​ജു​ദ്ദീ​ൻ സ്വ​ലാ​ഹി മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. നൗ​ഫ​ൽ സൗ​ദി അ​റേ​ബ്യ, നി​യാ​സ് ഖ​ത്ത​ർ, അ​ബ്ദു റ​ഹ്മാ​ൻ യു.​എ.​ഇ, ഷൈ​ജി​ൽ ഒ​മാ​ൻ, സു​ഹാ​ദ് ബ​ഹ്‌​റൈ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​നി​ലാ​ൽ കു​വൈ​ത്ത് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsGCC
News Summary - GCC Technical Conference on November 3
Next Story