Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജി.സി.സി-കാനഡ സംയുക്ത...

ജി.സി.സി-കാനഡ സംയുക്ത മന്ത്രിതല യോഗം

text_fields
bookmark_border
ജി.സി.സി-കാനഡ സംയുക്ത മന്ത്രിതല യോഗം
cancel
camera_alt

ജി.സി.സി-കാനഡ സംയുക്ത മന്ത്രിതല യോഗത്തിൽ നിന്ന്

മനാമ: ഗൾഫ് രാജ്യങ്ങൾക്ക് നേരെയുള്ള ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ചും മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ ചർച്ച ചെയ്തും ജി.സി.സി-കാനഡ സംയുക്ത മന്ത്രിതല യോഗം. മനാമയിൽ നടന്ന ചടങ്ങിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനിയും കാനഡ വിദേശകാര്യ മന്ത്രി അനിത ആനന്ദും ചർച്ചകൾക്ക് നേതൃത്വം നൽകി.

ബഹ്‌റൈനും കുവൈത്തും ഉൾപ്പെടെയുള്ള ജി.സി.സി രാജ്യങ്ങൾക്ക് നേരെ നടന്ന ഇറാനിയൻ ആക്രമണങ്ങളെ യോഗം ഗൗരവത്തോടെ ചർച്ച ചെയ്തു. ഇത്തരം ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെയും ഐക്യരാഷ്ട്ര സഭാ ചാർട്ടറിന്റെയും നഗ്നമായ ലംഘനമാണെന്ന് വിദേശകാര്യ മന്ത്രി ഡോ. അൽ സയാനി വ്യക്തമാക്കി. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾക്കിടയിൽ കാനഡ ജി.സി.സി രാജ്യങ്ങൾക്കൊപ്പം നിൽക്കുന്നുവെന്നത് വലിയൊരു സന്ദേശമാണെന്നും, ഇറാനിയൻ ആക്രമണങ്ങളെ അപലപിച്ച കാനഡയുടെ നിലപാടിനെ അഭിനന്ദിക്കുന്നതായും മന്ത്രി അറിയിച്ചു.

ഹുർമുസ് കടലിടുക്ക് അടച്ചുപൂട്ടാനുള്ള ശ്രമങ്ങൾ ആഗോള ഊർജ്ജ വിപണിയെയും വ്യാപാരത്തെയും ദോഷകരമായി ബാധിക്കുമെന്ന് യോഗം വിലയിരുത്തി. ഗതാഗത സ്വാതന്ത്ര്യത്തിന് നേരെ ഉയരുന്ന ഭീഷണികളെ നോക്കിനിൽക്കാനാവില്ലെന്നും അന്താരാഷ്ട്ര സമൂഹം ഇക്കാര്യത്തിൽ ജാഗ്രത പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. മേഖലയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ ചർച്ചകളിലൂടെയും സമാധാനപരമായ വഴികളിലൂടെയും പരിഹാരം കാണണമെന്നാണ് ജി.സി.സി രാജ്യങ്ങൾ ആഗ്രഹിക്കുന്നത്. ഫലസ്തീൻ പ്രശ്നത്തിൽ നീതിയുക്തമായ പരിഹാരവും ഗസ്സയിൽ വെടിനിർത്തലും അത്യാവശ്യമാണെന്നും മന്ത്രി ഊന്നിപ്പറഞ്ഞു.

രാഷ്ട്രീയ, സുരക്ഷാ, വ്യാപാര മേഖലകളിൽ ജി.സി.സി രാജ്യങ്ങളും കാനഡയും തമ്മിൽ നിലനിൽക്കുന്ന 2025–2029 കാലയളവിലേക്കുള്ള സംയുക്ത കർമ്മപദ്ധതി കൂടുതൽ ശക്തമാക്കാൻ യോഗത്തിൽ തീരുമാനമായി. ലോജിസ്റ്റിക്സ്, അടിസ്ഥാന സൗകര്യങ്ങൾ, ഊർജ്ജം, പ്രതിരോധ വ്യവസായം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലെ സഹകരണം വർദ്ധിപ്പിക്കാനും ഇരുപക്ഷവും ധാരണയിലെത്തി. ലെബനൻ, സിറിയ, ഇറാഖ്, യെമൻ, ലിബിയ, സുഡാൻ എന്നീ രാജ്യങ്ങളുടെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും ജി.സി.സി രാജ്യങ്ങൾ നൽകുന്ന പിന്തുണയും യോഗത്തിൽ ആവർത്തിച്ചു വ്യക്തമാക്കി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ പാക്കിസ്താൻ നടത്തിവരുന്ന മധ്യസ്ഥ ശ്രമങ്ങളെക്കുറിച്ചും ചർച്ചകൾ നടന്നു.

യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രിയും ജി.സി.സി മന്ത്രിതല കൗൺസിൽ നിലവിലെ പ്രസിഡന്റുമായ ഡോ. അബ്ദുല്ലത്തീഫ് ബിൻ റാഷിദ് അൽ സയാനി അധ്യക്ഷത വഹിച്ചു. മറ്റ് ജി.സി.സി രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ, കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്, ജി.സി.സി ജനറൽ സെക്രട്ടറി എന്നിവരും യോഗത്തിന്റെ ഭാഗമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GCCgulfnewsgulfnewsmalayalam
News Summary - GCC-Canada Joint Ministerial Meeting
Next Story