Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗ​സ്സ സ​ഹാ​യം:...

ഗ​സ്സ സ​ഹാ​യം: മൂ​ന്നാം​ഘ​ട്ട പാ​ക്കി​ങ്ങി​നും നി​ര​വ​ധി​പേ​ർ

text_fields
bookmark_border
ഗ​സ്സ സ​ഹാ​യം: മൂ​ന്നാം​ഘ​ട്ട പാ​ക്കി​ങ്ങി​നും നി​ര​വ​ധി​പേ​ർ
cancel
camera_alt

ഷാ​ർ​ജ​യി​ൽ ഞാ​യ​റാ​ഴ്ച ഒ​രു​ക്കി​യ സ​ഹാ​യ​വ​സ്തു​ക്ക​ളു​ടെ പാ​ക്കി​ങ്​ ക്യാ​മ്പ്


ദു​ബൈ: അ​തി​ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ​മെ​ത്തി​ക്കാ​നു​ള്ള അ​ധി​കൃ​ത​രു​ടെ ആ​ഹ്വാ​നം കേ​ട്ട്​ ഒ​ഴു​കി​യെ​ത്തി​യ​ത്​ നി​ര​വ​ധി​പേ​ർ. ദു​ബൈ, ഷാ​ർ​ജ, അ​ബൂ​ദ​ബി എ​ന്നി​വി​ട​ങ്ങ​ളി​ൽ ഞാ​യ​റാ​ഴ്ച ന​ട​ന്ന സ​ഹാ​യ​വ​സ്​​തു​ക്ക​ളു​ടെ പാ​ക്കി​ങ്ങി​നാ​ണ്​ സ​ന്ന​ദ്ധ​സേ​വ​ക​രാ​യി നി​ര​വ​ധി​പേ​ർ എ​ത്തി​യ​ത്. അ​വ​ശ്യ​സാ​ധ​ന​ങ്ങ​ള​ട​ങ്ങി​യ 15,000 കി​റ്റു​ക​ളാ​ണ്​ ക്യാ​മ്പു​ക​ളി​ൽ ത​യാ​റാ​ക്കി​യ​ത്. ഇ​വ ഈ​ജി​പ്ത്​ വ​ഴി ദു​ര​ന്ത​ബാ​ധി​ത​ർ​ക്ക്​ അ​ടു​ത്ത ആ​ഴ്ച​യി​ൽ എ​ത്തി​ക്കും. ‘ത​റാ​ഹും-​ഫോ​ർ ഗ​സ്സ’ എ​ന്ന പേ​രി​ൽ യു.​എ.​ഇ പ്ര​ഖ്യാ​പി​ച്ച ഗ​സ്സ ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ്​ പാ​ക്കി​ങ്​ ക്യാ​മ്പു​ക​ൾ ഒ​രു​ക്കി​യ​ത്.

മൂ​ന്നാ​മ​ത്തെ ആ​ഴ്ച​യാ​ണ്​ സ​മാ​ന​മാ​യ രീ​തി​യി​ൽ ക്യാ​മ്പു​ക​ൾ ന​ട​ക്കു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ യാ​സ്​ ഐ​ല​ൻ​ഡ്​ ഇ​ത്തി​ഹാ​ദ്​ അ​രേ​ന​യി​ലും ദു​ബൈ​യി​ൽ ഫെ​സ്റ്റി​വ​ൽ അ​രേ​ന സി​റ്റി​യി​ലെ ഫെ​സ്റ്റി​വ​ൽ അ​രേ​ന​യി​ലും ഷാ​ർ​ജ​യി​ൽ അ​ൽ ബൈ​ത്​ മി​ത​വ​ഹി​ദ്​ ഹാ​ളി​ലു​മാ​ണ്​ ഞാ​യ​റാ​ഴ്ച പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തു​മു​ത​ൽ ആ​രം​ഭി​ച്ച സേ​വ​ന​യ​ജ്ഞ​ത്തി​ൽ പ്ര​മു​ഖ​രും പ​ങ്കു​കൊ​ണ്ടു. ഷാ​ർ​ജ​യി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ഉ​പ​ഭ​ര​ണാ​ധി​കാ​രി ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ അ​ഹ​മ്മ​ദ്​ അ​ൽ ഖാ​സി​മി​യും പ​​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ലും നൂ​റു​ക്ക​ണ​ക്കി​ന്​ സ​ന്ന​ദ്ധ സേ​വ​ക​രാ​ണ്​ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യ​ത്.

മൂ​ന്ന്​ എ​മി​റേ​റ്റു​ക​ളി​ലാ​യി ന​ട​ന്ന ഏ​ഴ്​ ക്യാ​മ്പു​ക​ളി​ൽ നി​ന്ന്​ നി​ല​വി​ൽ ത​യാ​റാ​ക്കി​യ കി​റ്റു​ക​ളു​ടെ എ​ണ്ണം അ​ര​ല​ക്ഷം ക​വി​ഞ്ഞു. ഭ​ക്ഷ്യ വി​ഭ​വ​ങ്ങ​ൾ, കു​ട്ടി​ക​ൾ​ക്കും മാ​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മു​ള്ള വ​സ്തു​ക്ക​ൾ, മ​റ്റു അ​വ​ശ്യ​വ​സ്തു​ക്ക​ൾ എ​ന്നി​വ​യാ​ണ്​ സ​ഹാ​യ വ​സ്തു​ക്ക​ളാ​യി പ്ര​ധാ​ന​മാ​യും സ്വീ​ക​രി​ക്കു​ന്ന​ത്. ഗ​സ്സ​യി​ലേ​ക്ക്​ സ​ഹാ​യ വ​സ്തു​ക്ക​ൾ ശേ​ഖ​രി​ക്കാ​ൻ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ൾ തു​റ​ന്നി​രു​ന്നു.

എ​മി​റേ​റ്റ്​​സ്​ റെ​ഡ്​ ക്ര​സ​ൻ​റാ​ണ്​ സ​ഹാ​യ​വ​സ്തു​ക്ക​ൾ ശേ​ഖ​രി​ച്ച്​ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക്​ എ​ത്തി​ക്കാ​ൻ സം​വി​ധാ​നം ഒ​രു​ക്കി​യ​ത്. അ​ബൂ​ദ​ബി, ദു​ബൈ, റാ​സ​ൽ​ഖൈ​മ, ഷാ​ർ​ജ, ഫു​ജൈ​റ, അ​ൽ ദ​ഫ്​​റ, അ​ജ്​​മാ​ൻ, ഉ​മ്മു​ൽ ഖു​വൈ​ൻ, അ​ൽ​ഐ​ൻ തു​ട​ങ്ങി വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യാ​ണ്​ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഒ​ക്​​ടോ​ബ​ർ 15ന്​ ​പ്ര​ഖ്യാ​പി​ച്ച ‘ത​റാ​ഹും -ഫോ​ർ ഗ​സ്സ’ എ​ന്ന കാ​മ്പ​യി​നി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ കി​റ്റു​ക​ൾ ഇ​തി​ന​കം ഈ​ജി​പ്തി​ലേ​ക്ക്​ എ​ത്തി​ച്ചി​ട്ടു​ണ്ട്. ഗ​സ്സ​യി​ലേ​ക്ക്​ ട്ര​ക്കു​ക​ൾ നി​യ​ന്ത്രി​ത​മാ​യി മാ​ത്രം ക​ട​ന്നു​പോ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ​ഹാ​യ വ​സ്തു​ക്ക​ൾ വ​ള​രെ കു​റ​ച്ചു​മാ​ത്ര​മാ​ണ്​ അ​തി​ർ​ത്തി ക​ട​ന്നി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE.Gazza aid:
News Summary - Gazza aid: Tertiary packing also named
Next Story