യാത്രയയപ്പ് നൽകി
text_fieldsടി.കെ. മുഹമ്മദിന് കുമ്പിടി പ്രവാസി ജമാഅത്ത് യു.എ.ഇ കൂട്ടായ്മ ഉപഹാരം നൽകുന്നു
ദുബൈ: 40 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ടി.കെ. മുഹമ്മദിന് കുമ്പിടി പ്രവാസി ജമാഅത്ത് യു.എ.ഇ കൂട്ടായ്മ യാത്രയയപ്പ് നൽകി. ഖിസൈസ് അൽ തവാർ പാർക്കിൽ ശരീഫ് ഹുദവിയുടെ പ്രാർഥനയോടെ ആരംഭിച്ച പരിപാടിയിൽ പ്രസിഡന്റ് അബ്ദുൽ മജീദ് കോണിക്കൽ അധ്യക്ഷത വഹിച്ചു. കൂട്ടായ്മക്ക് ടി.കെ. മുഹമ്മദ് നൽകിയ ഉപദേശങ്ങൾക്ക് അദ്ദേഹം നന്ദി അറിയിച്ചു. മുൻ പ്രസിഡന്റ് മൊയ്ദീൻ കോണിക്കൽ സംസാരിച്ചു.
30ഓളം പേർ പങ്കെടുത്ത ചടങ്ങിൽ കൂട്ടായ്മ സെക്രട്ടറി പി.ടി. ഫൈസൽ സ്വാഗതവും ട്രഷറർ നസീർ നരിമടക്കൽ നന്ദിയും പറഞ്ഞു.

