‘സ്വര്‍ഗത്തിന്‍റെ സ്വര്‍ണവാതിലുകള്‍’ പ്രകാശനം ചെയ്തു
text_fieldsഅബൂദബിയില്‍ നടന്ന ചടങ്ങില്‍ 'സ്വര്‍ഗത്തിന്‍റെ സ്വര്‍ണവാതിലുകള്‍' പുസ്തകം
കെ. ഗോപിനാഥന്‍, വി.പി.കെ. അബ്ദുല്ലക്ക് നല്‍കി പ്രകാശനം ചെയ്യുന്നു
അബൂദബി: അബൂദബിയിലെ 28 എഴുത്തുകാര്‍ മാതാവിനെക്കുറിച്ച് എഴുതിയ ഓര്‍മക്കുറിപ്പുകളുടെ സമാഹാരം ‘സ്വര്‍ഗത്തിന്‍റെ സ്വര്‍ണവാതിലുകള്‍' പ്രകാശനം ചെയ്തു.
കവി കമറുദ്ദീന്‍ ആമയം പരിപാടി ഉദ്ഘാടനം ചെയ്തു. കവി കെ. ഗോപിനാഥന്‍, വി.പി.കെ. അബ്ദുല്ലക്ക് നല്‍കി പുസ്തകത്തിന്‍റെ പ്രകാശനം നിര്‍വഹിച്ചു. എഴുത്തുകാരന്‍ മുസ്തഫ വാഫി പുസ്തകം പരിചയപ്പെടുത്തി. ഫത്താഹ് മുള്ളൂര്‍ക്കര അധ്യക്ഷത വഹിച്ചു.
‘മാതൃസ്‌നേഹം’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ ഡോ. ഹസീന ബീഗം, ഹുസ്‌ന റാഫി, ഷെറീന ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. ടി. ഹിദായത്തുല്ല, ടി.കെ. അബ്ദുസ്സലാം, സഫറുള്ള പാലപ്പെട്ടി, അഷ്‌റഫ് പൊന്നാനി, ഷാനവാസ് പുളിക്കല്‍, റഷീദ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. പുസ്തകം യാഥാർഥ്യമായതിനു പിന്നിലെ നാള്‍വഴികള്‍ എഡിറ്റര്‍ കൂടിയായ ജുബൈര്‍ വെള്ളാടത്ത് വിശദീകരിച്ചു. സുഹൈല്‍ നിസാമി പ്രാർഥന നിര്‍വഹിച്ചു. ജാഫര്‍ കുറ്റിക്കോട് സ്വാഗതവും മുത്തലിബ് അരയാലന്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

