വരുംദശകം അറബ് ലോകത്തിെൻറത് –ഗർഗാവി
text_fieldsദുബൈ: വരുംദശകത്തിൽ ലോക സമ്പദ് വ്യവസ്ഥക്ക് ഏറ്റവുമധികം സംഭാവനകളർപ്പിക്കുക അറബ് ലോകമായിരിക്കുമെന്ന് കാബിനറ്റ് ഭാവി കാര്യ മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗർഗാവി വ്യക്തമാക്കി. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള രാഷ്ട്രീയ നയതന്ത്ര പ്രമുഖർ ഒത്തുചേർന്ന അറബ് സ്ട്രാറ്റജി ഫോറം ഉദ്ഘാടനം ചെയ്യവെയാണ് വരുംകാലത്തിെൻറ സാമ്പത്തിക പ്രവണതകളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചത്.
ശക്തമായ രാഷ്ട്രീയ, സാമ്പത്തിക മാറ്റങ്ങൾക്ക് സാക്ഷിയാവും അടുത്ത പത്തു വർഷങ്ങൾ. പുതിയ ലോകത്തിൽ ഏതുവിധേന ഭാഗഭാക്കാവണം എന്ന കാര്യത്തിൽ അറബ് രാഷ്ട്രങ്ങൾക്ക് ഉൾക്കാഴ്ചയും ചിന്തയും വേണം. സാേങ്കതിക മേഖലയിലെ പോരാട്ടങ്ങളാണ് മറ്റൊരു പ്രത്യേക. വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നവരാവും സുപ്രധാന വ്യവസ്ഥകളെ നിയന്ത്രിക്കുക. ഭാവിയിലേക്ക് ചടുലമായി ചുവടുവെച്ചില്ലെങ്കിൽ സാേങ്കതികമായി മുന്നിൽനിൽക്കുന്ന രാജ്യങ്ങളോട് ബാധ്യതപ്പെടേണ്ടിവരുമെന്ന കാര്യം രാഷ്ട്രങ്ങൾ തിരിച്ചറിയണം.
ഏറ്റവും മികച്ച മാനവ വിഭവശേഷി കൈമുതലായുണ്ട് അറബ് ലോകത്തിനെന്നും 100 ദശലക്ഷം അറബ് യുവജനങ്ങളാണ് വരുംനാളുകളിൽ തൊഴിൽ മേഖലയിെലത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ഏറ്റവും മികച്ച വിഭവങ്ങളെല്ലാം നമുക്കുണ്ട്. അതി മനോഹരമായ പൈതൃകവുമുണ്ട്. യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ചൂണ്ടിക്കാട്ടാറുള്ളതുപോലെ ഭരണപരമായ ചില ദൗർബല്യങ്ങൾ നമുക്കുണ്ട്. അവയെ മറികടന്നുവേണം ഭാവിയെ ഭദ്രമാക്കുവാൻ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശൈഖ് മുഹമ്മദ്, ശൈഖ് ഹംദാൻ, മുൻ യു.എസ് വൈസ് പ്രസിഡൻറ് ഡിക് ചെനി, ചൈനീസ് മുൻ വിദേശകാര്യ മന്ത്രി ലി ഴാഒാക്സിങ് തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
