ഗാർഡനിങ് ടിപ്സ്: ലിതോപ്സ്
text_fieldsഇതിനെ പെബിൾ പ്ലാൻസ് ലിവിങ് സ്റ്റോൺ എന്നൊക്കെ പറയാറുണ്ട്. ഈ ചെടിയെ പെട്ടെന്ന് നോക്കിയാൽ കല്ലുകൾ പോലെ ഇരിക്കുന്നത് കൊണ്ടാണ് ലിവിങ് സ്റ്റോൺ എന്ന് വിളിക്കുന്നത്. പലതരത്തിലുള്ള ലിതോപ്സ് ഉണ്ട്. പല നിറങ്ങളിൽ ഉള്ളവ. പിങ്ക്, ഓറഞ്ച്, ഗ്രീൻ,. പല നിറങ്ങളിലുള്ള ലിത്തോപ്സ് അടുക്കിവെച്ചാൽ കാണാൻ നല്ല ഭംഗിയാണ്. പലതരം കല്ലുകൾ അടുക്കി വെച്ച പോലെ ഇരിക്കും.
വളങ്ങളുടെ ആവശ്യമില്ലാത്ത ചെടിയാണിത്. ഈ ചെടി നടുമ്പോൾ മണ്ണ് ഉപയോഗിക്കാൻ പാടില്ല. ഗ്രാവലുകളാണ് ഉപയോഗിക്കേണ്ടത്. നല്ല ട്രെയിനേജ് ഉള്ള ചെടിച്ചട്ടി നോക്കി എടുക്കണം. ആവശ്യത്തിനുള്ള സൂര്യപ്രകാശം മതി. ഒരുപാട് വെള്ളത്തിന്റെയും ആവശ്യമില്ല. കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഇതിന് വെള്ളം കൊടുക്കുന്നത്.
ഇതിന്റെ അരി പാകി കിളിപ്പിക്കാം. ഇതിൽ നിന്ന് വരുന്ന ചെറിയ തൈകൾ ഉപയോഗിച്ച് വളർത്തിയെടുക്കാം. ഇതിന്റെ ചെടി തനിയെ രണ്ടായിട്ട് പിളർന്ന് അതിന്റെ അകത്താണ് പൂക്കൾ ഉണ്ടാകുന്നത്. കുറഞ്ഞത് മൂന്നു വർഷം എങ്കിലുമായ ചെടിക്ക് മാത്രമേ പൂക്കൾ ഉണ്ടാവുകയുള്ളൂ. പൂക്കൾക്ക് ഒരു പ്രത്യേക തരം മണമാണ്.
വസന്തകാലം ആകുമ്പോൾ പഴയ ചെടി പിളർന്ന് പോകും. അപ്പോൾ അതിന്റെ അകത്തു പുതിയ കുഞ്ഞു ഇലകൾ കാണാം. ഇതിന് വലിയ നാര് പോലുള്ള വേരും ചുറ്റിനും ഫൈബർ റൂട്ട്സും ആണുള്ളത്. ശരത്കാലം ആകുമ്പോൾ ഒരു പൂവ് ലിതൊപ്സിന്റെ ഇലകളുടെ ഇടയിൽ ആയിട്ടുവരും. വെള്ളയോ, മഞ്ഞയോ കളറിൽ പൂക്കൾ ആണ് ഉണ്ടാകുന്നത്. ഇതിന്റെ വളർച്ചയ്ക്കു രണ്ടു ഘട്ടങ്ങൾ ആണുള്ളത്. ഒന്ന് സുഷുപ്തി ഘട്ടമാണ്.
വേനൽ ആകുമ്പോൾ ചെടിയുടെ ചുറ്റിനും വരണ്ടിരിക്കണം. ആ സമയത്ത് ഇതിന് വളർച്ച ഉണ്ടാവില്ല. അതിനാണ് സുഷുപ്തി ഘട്ടം എന്ന് പറയുന്നത്. മറ്റൊന്ന് ശരത് കാല ഘട്ടമാണ്. പൂക്കൾ എല്ലാം പിടിച്ചതിനു ശേഷമുള്ള സമയമാണിത്. ഈ സമയത്തും ഇതിന് വളർച്ചയെന്നും ഉണ്ടാവുകയില്ല. അപ്പോഴും സുഷ്പ്തി കാലമായിരിക്കും. വീടിന്റെ ജനാലയുടെ അരികിൽ വെക്കാവുന്ന ഒരു ചെടിയാണിത്. സക്കുലന്റ് ചെടികളുടെ വർഗത്തിൽപ്പെട്ട ഇതിന്റെ ജന്മദേശം ദക്ഷിണ ആഫ്രിക്കയിലാണ്.
Haseena Riyas
Youtube: Gardeneca_home
Instagram: Gardeneca_home

