Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൊ​ഞ്ചു​ള്ള മ​ണി...

മൊ​ഞ്ചു​ള്ള മ​ണി മു​ല്ല

text_fields
bookmark_border
manimulla
cancel
camera_alt

മ​ണി മു​ല്ല

ആ​രെ​യും ആ​ക​ർ​ഷി​ക്കു​ന്ന ഭം​ഗി​യും മ​ണ​വു​മു​ള്ള​താ​ണ് മ​ണി മു​ല്ല. നാ​ഗ​മു​ല്ല എ​ന്നും ഇ​തി​നെ വി​ളി​ക്കാ​റു​ണ്ട്. ഇ​ത് ഒ​രു പ​ട​ർ​ന്നു​പ​ന്ത​ലി​ക്കു​ന്ന ചെ​ടി​യാ​ണ്. നാ​ഗ​ത്തെ പോ​ലെ വ​ള​ഞ്ഞു പ​ട​ർ​ന്നു പോ​കു​ന്ന​ത്​ കൊ​ണ്ടാ​ണ് അ​ങ്ങ​നെ പ​റ​യു​ന്ന​ത്. ഇ​പ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലും ധാ​രാ​ള​മാ​യി വ​ള​രു​ന്നു​ണ്ട് ഈ ​ചെ​ടി. ഡി​സം​ബ​ർ മാ​സ​ത്തി​ലാ​ണ് ഈ ​ചെ​ടി പൂ​ക്കു​ന്ന​ത്. ഇ​ല കാ​ണാ​ത്ത വി​ധം പൂ​ക്ക​ൾ വി​രി​ഞ്ഞു നി​ൽ​ക്കു​ന്ന​ത്​ കാ​ണാ​ൻ ന​ല്ല ഭം​ഗി​യാ​ണ്. പൂ​ക്ക​ൾ ക​ണ്ടാ​ൽ മ​ഞ്ഞ് മൂ​ടി​യ പോ​ലെ തോ​ന്നും. ഡി​സം​ബ​റി​ൽ പൂ​ക്കു​ന്ന​ത് കൊ​ണ്ട് ത​ന്നെ ഇ​തി​നെ ക്രി​സ്മ​സ്​ ക്രീ​പ്പ​ർ എ​ന്നും വി​ളി​ക്കാ​റു​ണ്ട്. ഫെ​​ബ്രു​വ​രി വ​രെ പൂ​ക്ക​ൾ വി​ട​രാ​റു​ണ്ട്. ഈ ​പൂ​വി​ന് ര​ണ്ടു ദി​വ​സ​ത്തെ ആ​യു​സ്സ് മാ​ത്ര​മേ ഉ​ള്ളൂ. കു​ല​ക​ളാ​യി പി​ടി​ക്കു​ന്ന​ത് കൊ​ണ്ട് ഉ​ട​നെ ത​ന്നെ അ​ടു​ത്ത മൊ​ട്ടു വി​രി​യും. എ​പ്പോ​ഴും ചെ​ടി നി​റ​യെ പൂ​ക്ക​ളാ​യി​രി​ക്കും. ഇ​തി​നെ വ​ന മു​ല്ല, സ്റ്റാ​ർ ജാ​സ്മി​ൻ, അ​ഞ്ച​ൽ വി​ങ് ജാ​സ്മി​ൻ, ഷൈ​നി ജാ​സ്മി​ൻ എ​ന്നൊ​ക്കെ പ​റ​യും. ന​മു​ക്ക് ഈ ​മ​ണി മു​ല്ല​യെ ത​റ​യി​ലും ചെ​ട്ടി​യി​ലും വ​ള​ർ​ത്താം. ന​ല്ല രീ​തി​യി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ച്​ വ​ള​രു​ന്ന ചെ​ടി​യാ​ണ്. ചെ​ട്ടി​യി​ൽ വെ​ച്ചാ​ൽ പ്രൂ​ൺ ചെ​യ്തു നി​ർ​ത്താം. എ ​രൂ​പ​ത്തി​ൽ ചെ​ടി​യെ ചെ​റു​താ​ക്കി നി​ർ​ത്താം. സ്ഥ​ല പ​രി​മി​തി​യു​ള്ള​വ​ർ ചെ​ടി​ച്ച​ട്ടി​യി​ൽ വെ​ച്ചാ​ൽ മ​തി. ഇ​തി​ന്‍റെ ക​മ്പ് വെ​ച്ചാ​ണ് കി​ളി​പ്പി​ക്കു​ന്ന​ത്. ഗാ​ർ​ഡ​ൻ സോ​യി​ൽ, ചാ​ണ​ക പൊ​ടി, എ​ല്ലു​പൊ​ടി, ച​കി​രി ചോ​ർ എ​ന്നി​വ ചേ​ർ​ത്ത് യോ​ജി​പ്പി​ച്ച മ​ണ്ണി​ൽ ന​ടാം. ബാ​ൽ​ക്ക​ണി​യി​ൽ ചെ​ടി​യി​ൽ ന​മു​ക്ക് വ​ള​ർ​ത്തി​യെ​ടു​ക്കാം. സൂ​ര്യ​പ്ര​കാ​ശം ആ​വ​ശ്യ​മാ​ണ്. എ​ന്നും വെ​ള്ള​വും ആ​വ​ശ്യ​മാ​ണ്​ ചെ​ടി​ക്ക്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gardening tipsChristmas creeper
News Summary - Gardening Tips-Christmas creeper
Next Story