Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാ​ന്ധി​യു​ടെ ജീ​വി​ത...

ഗാ​ന്ധി​യു​ടെ ജീ​വി​ത ദ​ർ​ശ​ന​ങ്ങ​ൾ കാ​ലാ​തീ​തം -പി. ​ഹ​രീ​ന്ദ്ര​നാ​ഥ്

text_fields
bookmark_border
മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ഷാ​ർ​ജ
cancel
camera_alt

മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷം

ഇ​ൻ​കാ​സ് യു.​എ.​ഇ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്റ് ടി.​എ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഷാ​ർ​ജ: അ​ന്യ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഇ​ന്ത്യ​ക്കാ​ര​ന്‍റെ സ്വ​ത്വം തി​രി​ച്ചു​പി​ടി​ക്കാ​നു​ള്ള പോ​രാ​ട്ട ഭൂ​മി​ക​യാ​യി ദേ​ശീ​യ പ്ര​സ്ഥാ​ന​ത്തെ വ​ള​ർ​ത്തി​യെ​ടു​ത്ത ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും ദ​ർ​ശ​ന​ങ്ങ​ളും കാ​ലാ​തീ​ത​മാ​ണെ​ന്ന് ച​രി​ത്ര ഗ്ര​ന്ഥ ര​ച​യി​താ​വ് പി. ​ഹ​രീ​ന്ദ്ര​നാ​ഥ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മ​ഹാ​ത്മ ഗാ​ന്ധി ക​ൾ​ച​റ​ൽ ഫോ​റം (എം.​ജി.​സി.​എ​ഫ്) ഷാ​ർ​ജ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി ജ​യ​ന്തി ആ​ഘോ​ഷ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ശു​ദ്ധ​മാ​യ ജ​ന​സേ​വ​ന​ത്തി​ലാ​ണ് രാ​ഷ്ട്രീ​യം കു​ടി​കൊ​ള്ളു​ന്ന​തെ​ന്നും നേ​താ​വി​ന്‍റെ ക​ഷ്ട​സ​ഹ​ന​ങ്ങ​ളി​ലൂ​ടെ​യാ​ണ് ഒ​രു സ​മൂ​ഹ​ത്തി​ന്‍റെ ആ​ത്മാ​വ് ജാ​ഗ്ര​ത​യാ​വു​ക​യെ​ന്നും ഗാ​ന്ധി​ജി ജീ​വി​ത​ത്തി​ലൂ​ടെ തെ​ളി​യി​ച്ചു.

അ​ധി​നി​വേ​ശ​ങ്ങ​ളും യു​ദ്ധ​ങ്ങ​ളും ന​ര​ഹ​ത്യ​ക​ളും ഇ​ന്നും മ​നു​ഷ്യ​രാ​ശി​ക്ക് ക​ടു​ത്ത പ്ര​തി​സ​ന്ധി​ക​ൾ സൃ​ഷ്ടി​ക്കു​ക​യാ​ണ്. സ​മ​കാ​ലി​ക ലോ​ക​സാ​ഹ​ച​ര്യ​ത്തി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി മു​ന്നോ​ട്ടു​വെ​ച്ച അ​ഹിം​സാ​ത്മ​ക പ്ര​തി​രോ​ധം അ​നു​ദി​നം പ്ര​സ​ക്ത​മാ​യി മാ​റു​ക​യാ​ണ് -അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ൻ​കാ​സ് യു.​എ.​ഇ വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ന്‍റ്​ ടി.​എ. ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​ജി.​സി.​എ​ഫ് പ്ര​സി​ഡ​ന്‍റ്​ പി.​വി. സു​കേ​ശ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഷാ​ർ​ജ ട്ര​ഷ​റ​ർ ഷാ​ജി ജോ​ൺ, വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. എം.​ജി.​സി.​എ​ഫ് ജ​ന. സെ​ക്ര​ട്ട​റി നൗ​ഷാ​ദ് മ​ന്ദ​ങ്കാ​വ് സ്വാ​ഗ​ത​വും മു​സ്ത​ഫ കൊ​ച്ച​ന്നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു. മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ഛായാ​ചി​ത്ര​ത്തി​ന് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE News
News Summary - Gandhi's visions of life are timeless -P Harindranath
Next Story