Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാന്ധിയൻ മൂല്യങ്ങൾ രാജ്യത്തിന് ശക്തിനൽകി; ചാണ്ടി ഉമ്മൻ എം.എൽ.എ

text_fields
bookmark_border
ഗാന്ധിയൻ മൂല്യങ്ങൾ രാജ്യത്തിന് ശക്തിനൽകി; ചാണ്ടി ഉമ്മൻ എം.എൽ.എ
cancel

ദുബൈ: ഗാന്ധിയൻ മൂല്യങ്ങളാണ് ഇന്ത്യയെ ഒന്നായി ചേർത്തുനിർത്തിയതെന്നും വർഗീയ വിദ്വേഷങ്ങൾക്കിടയിലും തകരാത്ത ഗാന്ധി ദർശനങ്ങളാണ് ഇന്ത്യയുടെ ആത്മാവായി രാജ്യത്തിന് ശക്തി നൽകിയതെന്നും ചാണ്ടി ഉമ്മൻ എം.എൽ. എ പറഞ്ഞു. ദുബൈ ഇൻകാസ് കോട്ടയം ജില്ല കമ്മിറ്റി ഗാന്ധി ജയന്തിയോടനുബന്ധിച്ച് നടത്തിയ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രസിഡന്‍റ് ജീസ് ജോർജ് അധ്യക്ഷത വഹിച്ചു. ഇൻകാസ് നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി ബി.എ. നാസർ മുഖ്യപ്രഭാഷണം നടത്തി. ഫിറോസ് മുഹമ്മദലി സ്വാഗതം പറഞ്ഞു. ദുബൈ ഇൻകാസ് വർക്കിങ് പ്രസിഡന്‍റ് ബി. പവിത്രൻ, ടൈറ്റസ് പല്ലുരാൻ, പ്രജീഷ് ബാലുശ്ശേരി, ബൈജു സുലൈമാൻ, ബെഞ്ചമിൻ, ബിജോ തോമസ്, ആന്‍റോ അബ്രഹാം എന്നിവരും സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Gandhian values strengthened the nation: Chandy Oommen MLA
Next Story