ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsതക്രിം പ്രോഗ്രാമിന്റെ പ്രചാരണാർഥം അധ്യാപകരെ കുറിച്ചുള്ള ഗാന്ധിജിയുടെ സന്ദേശം ആലേഖനംചെയ്ത പോസ്റ്റർ പ്രകാശനം
അബൂദബി: അബൂദബി മലപ്പുറം ജില്ല കെ.എം.സി.സി, എജുക്കേഷൻ വിങ്ങിന്റെയും മീഡിയ വിങ്ങിന്റെയും നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ഗാന്ധിസ്മരണ പുതുക്കി. അന്താരാഷ്ട്ര അധ്യാപക ദിനത്തോടനുബന്ധിച്ച്, യു.എ.ഇയിൽ 25 വർഷം പൂർത്തിയാക്കിയ മലപ്പുറം ജില്ലയിൽനിന്നുള്ള അധ്യാപകരെ ആദരിക്കുന്നതിന് വേണ്ടി ഒക്ടോബർ 20ന് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ സംഘടിപ്പിക്കുന്ന തക്രിം പ്രോഗ്രാമിന്റെ പ്രചാരണാർഥം അധ്യാപകരെ കുറിച്ചുള്ള ഗാന്ധിജിയുടെ സന്ദേശം ആലേഖനംചെയ്ത പോസ്റ്റർ കൈമാറുകയും ചെയ്തു.
അധ്യാപകർക്ക് വിഡിയോ ആശംസകൾ അറിയിച്ചുള്ള വിഡിയോ മത്സരവും ‘വഴിയിൽ വെളിച്ചമായി പ്രിയ അധ്യാപകർ’ എന്ന വിഷയത്തിൽ പ്രബന്ധരചന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അബൂദബി കെ.എം.സി.സി സെക്രട്ടറി ടി.കെ. അബ്ദുൽസലാം, വൈസ് പ്രസിഡന്റ് അഷ്റഫ് പൊന്നാനി, മലപ്പുറം ജില്ല കെ.എം.സി.സി പ്രസിഡന്റ് അസീസ് കാളിയാടൻ, ജനറൽ സെക്രട്ടറി ഹംസക്കോയ, ട്രഷറർ അഷ്റഫലി പുതുക്കിടി, തുടങ്ങിയവർ സംസാരിച്ചു. സാൽമി പരപ്പനങ്ങാടി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷാഹിദ് ചെമ്മുക്കൻ സ്വാഗതം പറഞ്ഞു.

