Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​നാ​റ​ത്​ അ​ൽ...

മ​നാ​റ​ത്​ അ​ൽ സാ​ദി​യാ​തി​ൽ സാ​യി​ദ്​-​ഗാ​ന്ധി ഡി​ജി​റ്റ​ൽ എ​ക്​​സി​ബി​ഷ​ൻ

text_fields
bookmark_border
മ​നാ​റ​ത്​ അ​ൽ സാ​ദി​യാ​തി​ൽ സാ​യി​ദ്​-​ഗാ​ന്ധി ഡി​ജി​റ്റ​ൽ എ​ക്​​സി​ബി​ഷ​ൻ
cancel

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി മ​നാ​റ​ത്​ അ​ൽ സാ​ദി​യാ​തി​ൽ സാ​യി​ദ്​-​ഗാ​ന്ധി ഡി​ജി​റ്റ​ൽ എ​ക്​​സി​ബി​ഷ​ൻ ആ​രം​ഭി​ ച്ചു. ശൈ​ഖ്​ സാ​യി​ദി​െ​ൻ​റ നൂ​റാം ജ​ന്മ​വാ​ർ​ഷി​ക​വും മ​ഹാ​ത്​​മ​ഗാ​ന്ധി​യു​ടെ 150ാം ജ​ന്മ​വാ​ർ​ഷി​ക​വും പ് ര​മാ​ണി​ച്ച്​ സം​ഘ​ടി​പ്പി​ക്കു​ന്ന എ​ക്​​സി​ബി​ഷ​ൻ ചൊ​വ്വാ​ഴ്​​ച​യാ​ണ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത​ത്. ഇ​ന്ത്യ​ൻ രാ​ഷ്​​ട്ര​പി​താ​വ്​ മ​ഹാ​ത്​​മാ​ഗാ​ന്ധി, യു.​എ.​ഇ രാ​ഷ്​​ട്ര​പി​താ​വ്​ ശൈ​ഖ്​ സാ​യി​ദ്​ എ​ന്നി​വ​രു​ടെ അ​പൂ​ർ​വ ഫോ​േ​ട്ടാ​ക​ൾ, വീ​ഡി​യോ​ക​ൾ, ര​ച​ന​ക​ൾ, അ​വ​രു​ടെ ജീ​വി​തം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന വ​സ്​​തു​ക്ക​ൾ, ഉ​ദ്ധ​ര​ണി​ക​ൾ തു​ട​ങ്ങി​യ​വ എ​ക്​​സി​ബി​ഷ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്നു​ണ്ട്. ന്യു​ഡ​ൽ​ഹി​യി​ലെ മ​ഹാ​ത്​​മ​ഗാ​ന്ധി ഡി​ജി​റ്റ​ൽ മ്യൂ​സി​യ​വു​മാ​യി സ​ഹ​ക​രി​ച്ച്​ യു.​എ.​ഇ സാം​സ്​​കാ​രി​ക^​വൈ​ജ്ഞാ​നി​ക മ​ന്ത്രാ​ല​യ​മാ​ണ്​ പ്ര​ദ​ർ​ശ​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

മാ​ർ​ച്ച്​ 29 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന പ്ര​ദ​ർ​ശ​നം ശ​നി മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി എ​ട്ട്​ വ​രെ​യും വെ​ള്ളി​യാ​ഴ്​​ച ര​വാി​ശ​ല ഒ​മ്പ​ത്​ മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ​യു​മാ​ണ്​ ന​ട​ക്കു​ക. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. ഉ​ൽ​പ​തി​ഷ്​​ണു​ക്ക​ളാ​യ നേ​താ​ക്ക​ൾ, അ​തി​യാ​യ മ​നു​ഷ്യ സ്​​നേ​ഹി​ക​ൾ, അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള സ​മാ​ധാ​ന​സ്​​ഥാ​പ​ക​ർ, കാ​ഴ്​​ച​പ്പാ​ടു​ള്ള പ​രി​ഷ്​​ക​ർ​ത്താ​ക്ക​ൾ, പ്ര​ചോ​ദി​പ്പി​ക്കു​ന്ന പ്ര​സം​ഗ​ക​ർ, സ​മ​ർ​പ്പി​ത​രാ​യ പ​രി​പാ​ല​ക​ർ എ​ന്നി​ങ്ങ​നെ ആ​റ്​ സോ​ണു​ക​ളാ​യി തി​രി​ച്ചാ​ണ്​ പ്ര​ദ​ർ​ശ​നം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. യു.​എ.​ഇ​യി​ൽ ആ​ദ്യ​മാ​യാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള എ​ക്​​സി​ബി​ഷ​ൻ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. സ​ഹി​ഷ്​​ണു​ത, സ​ഹ​വ​ർ​ത്തി​ത്വം, ​െഎ​ക്യം തു​ട​ങ്ങി​യ ഗു​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ പ്ര​സ​രി​പ്പി​ക്കു​ന്ന​തി​ൽ ശൈ​ഖ്​ സാ​യി​ദും ഗാ​ന്ധി​ജി​യും ന​ൽ​കി​യ സം​ഭാ​വ​ന​ക​ളെ ആ​ഘോ​ഷി​ക്കു​ന്ന​താ​ണ്​ പ്ര​ദ​ർ​ശ​ന​മെ​ന്ന്​ യു.​എ.​ഇ സാം​സ്​​കാ​രി​ക^​വൈ​ജ്ഞാ​നി​ക മ​ന്ത്രി നൂ​റ ആ​ൽ ക​അ​ബി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsgandhi anusamarnam
News Summary - gandhi anusamarnam-uae-gulf news
Next Story