റായ് ഗാമലിനെ ഇടക്കാല ഗ്രൂപ്പ് സി.ഇ.ഒ ആയി ഇത്തിഹാദ് നിയമിച്ചു
text_fieldsഅബൂദബി: ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഒാഫിസർ ജെയിംസ് ഹോഗൻ ജൂലൈ ഒന്നിന് സ്ഥാനമൊഴിയുന്ന സാഹചര്യത്തിൽ ഇടക്കാല സി.ഇ.ഒ ആയി റായ് ഗാമലിനെ നിയമിച്ചു. ജൂലൈ ഒന്നിന് തന്നെ ഇത്തിഹാദ് വിടുന്ന ഗ്രൂപ്പ് ചീഫ് ഫൈനാൻഷ്യൽ ഒാഫിസർ ജെയിംസ് റിഗ്നിയുടെ പകരക്കാരനായി റിക്കി തിറിയോണിനെയും നിയമിച്ചതായി കമ്പനി പ്രസ്താവനയിൽ അറിയിച്ചു.
2009ൽ ഇത്തിഹാദിൽ ചേർന്ന റായ് ഗാമൽ നിലവിൽ ചീഫ് പീപ്പിൾ^പെർഫോമൻസ് ഒാഫിസറും എക്സിക്യൂട്ടീവ് ലീഡർഷിപ് അംഗവുമാണ്. റായ് ഗാമലും റിക്കി തിരിയോണും പരിചയസമ്പന്നരാണെന്നും കമ്പനിക്ക് ഇവരിൽ പൂർണ വിശ്വാസമുണ്ടെന്നും ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ബോർഡ് ചെയർമാൻ മുഹമ്മദ് മുബാറക് ഫദൽ ആൽ മസ്റൂഇ പറഞ്ഞു. ഗ്രൂപ്പിെൻറ മുഴുവൻ മാനജേ്മെൻറ് ഉത്തരവാദിത്തങ്ങളും താൽക്കാലികമായി റായ് ഗാമൽ ഏറ്റെടുക്കും. പുതിയ സി.ഇ.ഒയെ നിയമിക്കുന്നതിനുള്ള നടപടികൾ കമ്പനി പൂർത്തീകരിച്ച് വരികയാണെന്നും ഏതാനും ആഴ്ചകൾക്കകം ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നും മുഹമ്മദ് മുബാറക് ഫദൽ ആൽ മസ്റൂഇ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
