Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗാലറികൾ ഒരുങ്ങി;...

ഗാലറികൾ ഒരുങ്ങി; ലോകമാമാങ്കത്തിന് യു.എ.ഇയും ഒമാനും

text_fields
bookmark_border
ഗാലറികൾ ഒരുങ്ങി; ലോകമാമാങ്കത്തിന് യു.എ.ഇയും ഒമാനും
cancel
camera_alt

ആസ്​ട്രേലിയൻ താരങ്ങൾ അബൂദബിയിൽ പരിശീലനത്തിൽ

ദു​ബൈ: കു​ട്ടി​ക്രി​ക്ക​റ്റി​െൻറ ലോ​ക​മാ​മാ​ങ്ക​ത്തി​ന്​ ഇ​ന്ന്​ ആ​ദ്യ​മാ​യി അ​റ​ബ്​ ലോ​കം വി​രു​ന്നൊ​രു​ക്കു​േ​മ്പാ​ൾ എ​തി​രേ​ൽ​ക്കാ​ൻ യു.​എ.​ഇ​യി​ലെ​യും ഒ​മാ​നി​ലെ​യും ഗാ​ല​റി​ക​ൾ സു​സ​ജ്ജം. 70 ശ​ത​മാ​നം കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കു​മെ​ന്നാ​ണ്​ ഐ.​സി.​സി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ നാ​ലു​ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലും പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ആ​ദ്യ മ​ത്സ​രം ഇ​ന്ന്​ മ​സ്​​ക​ത്തി​ലാ​ണ്​ ന​ട​ക്കു​ക. യു.​എ.​ഇ​യി​ലെ ആ​ദ്യ മ​ത്സ​രം നാ​ളെ അ​ബൂ​ദ​ബി​യി​ൽ അ​ര​ങ്ങേ​റും. ഐ.​പി.​എ​ൽ ക​ഴി​ഞ്ഞ​തി​നാ​ൽ യു.​എ.​ഇ​യി​ലെ സ്​​റ്റേ​ഡി​യ​ങ്ങ​ളെ​ല്ലാം നേ​ര​ത്തെ സ​ജ്ജ​മാ​യി​രു​ന്നു. എ​ന്നാ​ൽ, ഐ.​പി.​എ​ല്ലി​ൽ കാ​ണി​ക​ൾ​ക്ക്​ കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗാ​ല​റി​യി​ൽ ചി​ല ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. സ്​​റ്റേ​ഡി​യ​ങ്ങ​ളു​ടെ താ​ഴ്​​ഭാ​ഗ​ത്ത്​ ക​റു​ത്ത തു​ണി ഉ​പ​യോ​ഗി​ച്ച്​ മ​റ​ച്ചി​രു​ന്നു. ഐ.​പി.​എ​ൽ ​േപ്ല ​ഓ​ഫ്, ഫൈ​ന​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കാ​യി ഈ ​ഭാ​ഗ​വും തു​റ​ന്നു​ ന​ൽ​കി​യി​രു​ന്നു. സീ​റ്റു​ക​ളി​ൽ സ്​​റ്റി​ക്ക​ർ പ​തി​പ്പി​ക്കു​ന്ന ക്ര​മീ​ക​ര​ണ​മാ​ണ്​ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഐ.​പി.​എ​ല്ലി​ൽ ഒ​ന്നി​ട​വി​ട്ട സീ​റ്റു​ക​ളി​ൽ സ്​​റ്റി​ക്ക​ർ പ​തി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ലോ​ക​ക​പ്പി​ൽ നാ​ല്​ സീ​റ്റു​ക​ൾ​ക്ക്​ ശേ​ഷം ഒ​രു സീ​റ്റ്​ ഒ​ഴി​ച്ചി​ടു​ന്ന രീ​തി​യി​ലാ​ണ്​ ക്ര​മീ​ക​ര​ണം എ​ന്ന​റി​യു​ന്നു.

പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റു​ക​ൾ നേ​ര​ത്തെ വി​റ്റ​ഴി​ഞ്ഞി​രു​ന്നു. ഇ​ന്ന്​ തു​ട​ങ്ങു​ന്ന പ്രാ​ഥ​മി​ക റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റ്​ ഇ​നി​യും ബാ​ക്കി​യു​ണ്ട്. മ​ത്സ​രി​ക്കു​ന്ന​ത്​ ചെ​റി​യ ടീ​മു​ക​ളാ​യ​തി​നാ​ൽ ടി​ക്ക​റ്റി​ന്​ ഡി​മാ​ൻ​ഡ്​ കു​റ​വാ​ണ്. ഏ​റ്റ​വും വേ​ഗ​ത്തി​ൽ വി​റ്റ​ഴി​യു​ന്ന​ത്​ ഇ​ന്ത്യ​യു​ടെ മ​ത്സ​ര​ങ്ങ​ളു​ടെ ടി​ക്ക​റ്റാ​ണ്. പ്രാ​ഥ​മി​ക റൗ​ണ്ടി​ലെ ഗ്രൂ​പ്​ ബി ​മ​ത്സ​ര​ങ്ങ​ൾ​ക്കു​ ശേ​ഷം ഒ​മാ​ൻ, ബം​ഗ്ലാ​ദേ​ശ്, പാ​പ്പ്വ ന്യൂ ​ഗി​നി, സ്​​കോ​ട്ട്​​ലാ​ൻ​ഡ്​ എ​ന്നീ ടീ​മു​ക​ൾ 21ന്​ ​യു.​എ.​ഇ​യി​ൽ എ​ത്തും. ഈ ​ടീ​മു​ക​ളു​ടെ മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്​ ഒ​മാ​നി​ൽ ന​ട​ക്കു​ക. ബാ​ക്കി മ​ത്സ​ര​ങ്ങ​ളെ​ല്ലാം ദു​ബൈ, അ​ബൂ​ദ​ബി, ഷാ​ർ​ജ സ്​​റ്റേ​ഡി​യ​ങ്ങ​ളി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:icc Men's t20 worldcup
News Summary - Galleries ready; UAE and Oman for world championship
Next Story