Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് സ്മാർട്ടായി പഠിക്കാൻ 'ജി-ടെക് ഇ-ലെസൺസ്'

text_fields
bookmark_border
സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് സ്മാർട്ടായി പഠിക്കാൻ ജി-ടെക് ഇ-ലെസൺസ്
cancel

ദുബായ് : സി.ബി.എസ്.ഇ എട്ടുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായി ആഗോള ഐ.ടി-വിദ്യാഭ്യാസ ശൃംഖലയായ ജി-ടെക് എഡ്യൂക്കേഷൻ പുതിയ ഓൺലൈൻ ലേണിങ് പ്ലാറ്റ്ഫോം പുറത്തിറക്കി. 'ജി-ടെക് ഇ-ലെസൺസ്' (G-TEC eLessons) എന്ന പേരിൽ ഗൾഫ് രാജ്യങ്ങളിൽ അവതരിപ്പിച്ച ഈ ആപ്പ് വിദ്യാർഥികൾക്ക് സമഗ്രമായ പഠനാനുഭവമാണ് നൽകുന്നത്. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം സജ്ജമാക്കുന്നത്.

ഗണിതം, ബയോളജി, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ സങ്കീർണ്ണമായ ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാനും ആഴത്തിൽ പഠിക്കാനും സഹായിക്കുന്ന തരത്തിലാണ് ആപ്പിന്റെ രൂപകൽപ്പന. മികച്ച അധ്യാപകരുടെ ലൈവ് ഓൺലൈൻ പിന്തുണയും നേരിട്ടുള്ള സംശയനിവാരണത്തിനുള്ള സൗകര്യവും ഇതിലുണ്ട്. പ്രധാനമായും കേരളത്തിന് പുറത്തുനിന്നുള്ള പ്രഗൽഭരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

പഠന സാമഗ്രികൾ, മോഡൽ ചോദ്യപേപ്പറുകൾ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ എന്നിവയും പ്ലാറ്റ്ഫോമിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠനത്തിനിടെ ക്ലാസുകൾ നിർത്തിവെക്കാനും വീണ്ടും കാണാനും റിവൈസ് ചെയ്യാനും വിദ്യാർഥികൾക്ക് സാധിക്കും. കൂടാതെ, കുട്ടികളുടെ പഠന പുരോഗതി രക്ഷിതാക്കൾക്ക് നേരിട്ട് വിലയിരുത്താനുള്ള സംവിധാനവുമുണ്ട്. വിപണിയിലെ ഏറ്റവും ബജറ്റ് ഫ്രണ്ട്ലിയായ ഈ പാക്കേജിന് യു.എ.ഇയിൽ 800 ദിർഹമാണ് നിരക്ക്. മറ്റ് ഗൾഫ് രാജ്യങ്ങളിൽ അതത് കറൻസികൾക്കനുസരിച്ച് നിരക്കുകളിൽ മാറ്റമുണ്ടാകും.

വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ പാരമ്പര്യവും 4.3 ദശലക്ഷം വിദ്യാർഥികളുടെ ശൃംഖലയുമുള്ള ജി-ടെക് ഗ്രൂപ്പാണ് പദ്ധതിക്ക് പിന്നിൽ. വിദ്യാർഥികൾക്ക് അവരുടെ താൽപര്യപ്രകാരം പഠിക്കാൻ കഴിയുമെന്നതും വിദഗ്ധരുടെ ലൈവ് സഹായവും സമന്വയിപ്പിക്കുന്ന സമഗ്രമായ എക്കോ സിസ്റ്റമാണ് ഇ-ലെസൺസ് എന്ന് ജി-ടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹ്റൂഫ് മണലോടി വ്യക്തമാക്കി. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആപ്പ് വൈകാതെ ആപ്പ് സ്റ്റോറിലുമെത്തും. elessons.net എന്ന വെബ്സൈറ്റ് വഴി വിദ്യാർഥികൾക്ക് സൗജന്യമായി ഡെമോ ക്ലാസുകൾ കാണാം. സഊദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്ക് ഈ സേവനം ലഭ്യമാണ്.

ക്യു ആർ കോഡ് സ്കാൻ ചെയ്യുകയും ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാം.

CONTACTS FOR GCC

UAE

+971 54 776 9778

BAHRAIN

+973 3233 2709

+973 3233 2746

KSA

+966 53 485 8179

+966 53 901 5529

QATAR

+974 7151 0644

+974 3051 3022

OMAN

+968 9657 3974

+968 7744 3797

KUWAIT

+965 6643 2704

+965 6689 9495

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 'G-Tech e-Lessons' for CBSE students to study smartly
Next Story