Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഠനത്തിന് നൂതന സാങ്കേതിക വഴികളുമായി ‘ജി-ടെക് ഇ-ലെസൺസ്’

text_fields
bookmark_border
പഠനത്തിന് നൂതന സാങ്കേതിക വഴികളുമായി ‘ജി-ടെക് ഇ-ലെസൺസ്’
cancel

കോഴിക്കോട്: പഠനത്തിനും പരീക്ഷ തയ്യാറെടുപ്പിനും നൂതന സാങ്കേതിക മാർഗങ്ങൾ അവതരിപ്പിക്കുന്ന ‘ജി-ടെക് ഇ-ലെസൺസ്’ലേണിങ് ആപ് വ്യത്യസ്തമാവുകയാണ്. എട്ട് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് സ്വന്തം സമയ ക്രമീകരണങ്ങൾക്കനുസരിച്ച് ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണ് ലേണിങ് ആപിന്റെ രൂപകൽപന.

നഷ്ടപ്പെട്ടുപോയ പാഠഭാഗങ്ങൾ ലഭ്യമാകുന്നതിനും അധ്യാപകരുടെ പിന്തുണയോടെ തന്നെ റിവിഷൻ നടത്തുന്നതിനും ലേണിങ് ആപിൽ സൗകര്യമുണ്ട്. അധ്യാപകരുടെ പിന്തുണ വേണ്ട സമയത്ത് ലഭ്യക്കുന്നതിലൂടെ യഥാസമയം സംശയമുള്ള ഭാഗങ്ങൾ പരിശോധിക്കാനും രക്ഷിതാക്കൾക്ക് പഠന പുരോഗതി വിലയിരുത്താനും അവസരമൊരുക്കുന്നതിലൂടെ ക്ലാസ് മുറിയുടെ അനുഭവം തന്നെയാണ് ‘ജി-ടെക് ഇ-ലെസൺസ്’ലേണിങ് ആപ് ലഭ്യമാക്കുന്നത്.

പ്രയാസമുള്ള പാഠഭാഗങ്ങൾ മനസ്സിലാക്കാൻ കൂടുതൽ സമയം ലഭിക്കുകയും പുതിയ ഭാഗങ്ങളുടെ അടിസ്ഥാന ആശയങ്ങൾ സ്വംശീകരിക്കാനും ആപ് സൗകര്യമൊരുക്കുന്നു. കോഴ്സ് തെരഞ്ഞെടുക്കുന്നതിന് മുമ്പ് ഡെമോ ക്ലാസ് കാണാനും കുട്ടിയോടൊപ്പം അധ്യാപന രീതികൾ പരിശോധിക്കാനും രക്ഷിതാക്കൾക്ക് സൗകര്യമൊരുക്കുന്നു.

പരീക്ഷയെ അഭിമുഖീകരിക്കുന്നതിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന ഭയവും മാനസിക പിരിമുറുക്കവും കുറച്ച് കൃത്യമായ ഷെഡ്യൂൾ പ്രകാരം പഠനം ക്രമീകരിക്കാൻ സഹായിക്കുകയും മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. കുറഞ്ഞ സമയം മാത്രമുള്ള ടോപിക് വൈസ് റെക്കോർഡഡ് ലെസണുകൾ ആഗ്രഹിക്കുന്ന സമയങ്ങളിൽ ടോപിക് തെരഞ്ഞെടുത്ത് കാണാനും ഡൗൺലോഡ് ചെയ്ത് ഓഫ്‌ലൈനായി കാണാനും സാധിക്കും. മുൻവർഷങ്ങളിലേതുൾപ്പെടെ മാതൃകാ ചോദ്യപേപ്പറുകളുടെ അടിസ്ഥാനത്തിലുള്ള പരിശീലനവും വിലയിരുത്തലും ഈ ലേണിങ് ആപിന്റെ മറ്റൊരു സവിശേഷതയാണ്. സ്വന്തം പഠനനിലവാരം പരീക്ഷക്ക് മുമ്പ് തന്നെ തിരിച്ചറിയാനും ആവശ്യമായ ക്രമീകരണങ്ങൾ വരുത്താനും ആപ് വിദ്യാർത്ഥികളെ സഹായിക്കുന്നു.

ഗൾഫ് രാജ്യങ്ങളിലെ വിദ്യാർഥികൾക്കായി ഇന്ത്യയിൽനിന്നുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനം ഒരുക്കുന്ന പ്രഥമ സമഗ്ര ഓൺലൈൻ പഠനസംരംഭമെന്ന പ്രത്യേകതയും ഇതിനുണ്ട്. പ്രഗൽഭ അധ്യാപകരുടെ സേവനത്തോടൊപ്പം വ്യക്തിഗത മെന്റർഷിപ്പും ആപ് വാഗ്ദാനം ചെയ്യുന്നു. വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരെ ഒരുപോലെ പഠന പ്രക്രിയയുടെ ഭാഗമാക്കുന്നു. സാമ്പത്തികമായി പിന്നാക്കമുള്ളവർക്കും പ്രാപ്യമാകുന്ന വിധത്തിൽ ലോ ഫീസ് പാക്കേജുകളാണ് ജി-ടെക് ഇ-ലെസൺസ് അവതരിപ്പിക്കുന്നത്. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഏകദേശം 800 യു.എ.ഇ. ദിർഹത്തിന് സമാനമായ നിരക്കിലാണ് ഇത് ലഭ്യമാക്കിയിരിക്കുന്നത്.നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ജി-ടെക് ഇ-ലെസൺസ് ആപ് വൈകാതെ ആപ്പിൾ ആപ് സ്റ്റോറിലും ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും elessons.net എന്ന വെബ്സൈറ്റ് വഴി സൗജന്യ ഡെമോ ക്ലാസുകൾ കാണാനും പ്ലാറ്റ്‌ഫോമിന്റെ പഠനരീതി പരിചയപ്പെടാനും കഴിയും.

സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കാണ് നിലവിൽ ജി-ടെക് ഇ-ലെസൺസ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പമുള്ള ക്യു. ആർ കോഡ് സ്‌കാൻ ചെയ്ത് ‘ജി-ടെക് ഇ-ലെസൺസ്’ആപിൽ രജിസ്റ്റർ ചെയ്യാം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - G-Tech E-Lessons Brings Innovative Tech Solutions to Student Learning
Next Story