കുട്ടികൾ ദിശാബോധം പകർന്ന് ‘ഭാവിയിലെ വ്യാപാരികൾ’ പരിപാടി
text_fieldsഅജ്മാൻ സാമ്പത്തിക വികസന വകുപ്പ് കുട്ടികൾക്കായി കുട്ടികൾക്കായി സംഘടിപ്പിച്ച ‘ഭാവിയിലെ വ്യാപാരികൾ’ പരിപാടിയിൽ പങ്കെടുക്കുന്ന കുട്ടികൾ
അജ്മാന്‍: അജ്മാൻ സാമ്പത്തിക വികസന വകുപ്പ് കുട്ടികൾക്കായി ‘ഭാവിയിലെ വ്യാപാരികൾ’ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി സമാപിച്ചു. ഇമാറാത്തി ശിശു ദിനത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ 20 കുട്ടികൾ പങ്കെടുത്തു. കുട്ടികളുടെ സാമ്പത്തിക കഴിവുകൾ വികസിപ്പിക്കാനും വാണിജ്യത്തിന്‍റെയും സംരംഭകത്വത്തിന്‍റെയും അടിസ്ഥാനകാര്യങ്ങളെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. സാമ്പത്തിക പ്രക്രിയയിൽ കുട്ടികളെ ശാക്തീകരിക്കേണ്ടതിന്‍റെ പ്രാധാന്യം ഉയർത്തിയാണ് പരിപാടി അവസാനിച്ചത്.
ആശയവിനിമയം, ഉത്തരവാദിത്തം, തീരുമാനമെടുക്കാനുള്ള കഴിവുകൾ എന്നിവ വർദ്ധിപ്പിക്കുന്ന യഥാർത്ഥ ലോകാനുഭവം നേടാനുള്ള അവസരം കുട്ടികൾ പകർന്ന് നൽകാൻ പരിപാടികൾക്ക് കഴിഞ്ഞു. കുട്ടികളുടെ വികാസത്തിന് സംഭാവന നൽകുന്നതും പ്രായോഗികവും ജീവിതപരവുമായ കഴിവുകൾ വർദ്ധിപ്പിക്കുന്നതുമായ ഉയർന്ന നിലവാരമുള്ള പരിപാടികൾ ആരംഭിക്കുന്നതിനാണ് ഈ പരിപാടി അജ്മാന്‍ സാമ്പത്തിക വികസന വകുപ്പ് സംഘടിപ്പിച്ചത്.
കുട്ടികൾക്ക് അവരുടെ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാനും പൊതുജനങ്ങളുമായി ഇടപഴകാനും വാങ്ങുന്നതിലും വിൽക്കുന്നതിലും പ്രായോഗിക അനുഭവം നേടിയെടുത്ത ശ്രദ്ധേയമായ പങ്കാളിത്തത്തിന് ഈ പരിപാടി സാക്ഷ്യം വഹിച്ചു. അജ്മാനിലെ മുഷൈരിഫ് മാർക്കറ്റിൽ സംരംഭകത്വ വാരത്തിന്‍റെ ഭാഗമായി നടന്ന വിത്യസ്ത രീതിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കുടുംബങ്ങളടക്കം നിരവധി പേര്‍ സന്ദര്‍ശകരായി എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

