ഫ്യൂച്ചർ പയനീർ അവാർഡ് ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന്
text_fieldsഫ്യൂച്ചർ പയനീർ അവാർഡ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ് ശൈഖ ബുദൂർ ബിൻത് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽനിന്ന് ഏറ്റുവാങ്ങുന്നു
ഷാർജ: ഷാർജ പരിസ്ഥിതി മന്ത്രാലയത്തിന്റെ ഈ വർഷത്തെ ഫ്യൂച്ചർ പയനീർ അവാർഡിന് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ തിരഞ്ഞെടുക്കപ്പെട്ടു. ഷാർജ സർക്കാറിന്റെ പതിമൂന്നാമത് സൈസ്റ്റനബിൾ ലീഡർ കാറ്റഗറിയിലാണ് ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ അവാർഡിന് അർഹമായത്. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധങ്ങളായ സുസ്ഥിരത വികസന പ്രവർത്തനങ്ങളാണ് സ്കൂളിനെ അവാർഡിനർഹമാക്കിയത്. ദേശീയ അന്തർദേശീയ രംഗത്തുള്ള 3000ത്തോളം മത്സരാർഥികളിൽനിന്നാണ് സ്കൂൾ ഈ നേട്ടം സ്വന്തമാക്കിയത്.
അൽജാദ ഗാർഡനിൽ സംഘടിപ്പിച്ച പ്രത്യേക ആദരിക്കൽ ചടങ്ങിൽ, ശൈഖ ബുദൂർ ബിൻത് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയിൽനിന്ന് ഷിഫാന മുഈസ് അവാർഡ് ഏറ്റുവാങ്ങി. ഖാലിദ് അൽ ഹുറൈമൽ (ഗ്രൂപ് സി.ഇ.ഒ ബിയ), ഹിന്ദ് അൽ ഹുവൈദി (ചീഫ് എക്സിക്യൂട്ടിവ് ഡെവലപ്മെന്റ് ഓഫിസർ, ബിയ) എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അഭിമാനകരമായ നേട്ടം കൈവരിച്ച സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസിനെ പെയ്സ് ഗ്രൂപ് സീനിയർ ഡയറക്ടർ അസിഫ് മുഹമ്മദ്, മാനേജിങ് ഡയറക്ടർ സൽമാൻ ഇബ്റാഹിം ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ ആസാദ് തുടങ്ങിയവർ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

