Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫ്യൂ​ച​ർ മ്യൂ​സി​യം...

ഫ്യൂ​ച​ർ മ്യൂ​സി​യം സ​ന്ദ​ർ​ശ​ക​ർ 50ല​ക്ഷം പി​ന്നി​ട്ടു

text_fields
bookmark_border
ഫ്യൂ​ച​ർ മ്യൂ​സി​യം സ​ന്ദ​ർ​ശ​ക​ർ 50ല​ക്ഷം പി​ന്നി​ട്ടു
cancel
camera_alt

ഫ്യൂ​ച​ർ മ്യൂ​സി​യം

ദു​ബൈ: ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര ആ​ക​ർ​ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യ ഫ്യൂ​ച​ർ മ്യൂ​സി​യം നാ​ലു​വ​ർ​ഷം പൂ​ർ​ത്തി​യാ​കു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ എണ്ണം 50 ല​ക്ഷം പി​ന്നി​ട്ടു. 2022 ഫെ​ബ്രു​വ​രി 22ന്​ ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ന്ന മ്യൂ​സി​യ​ത്തി​ൽ ലോ​ക​ത്തെ പ്ര​മു​ഖ​ര​ട​ക്ക​മു​ള്ള സ​ന്ദ​ർ​ശ​ക​രാ​ണ്​ ചു​രു​ങ്ങി​യ കാ​ല​ത്തി​ന​കം എ​ത്തി​ച്ചേ​ർ​ന്ന​ത്. ഫ്യൂ​ച​ർ മ്യൂ​സി​യം നാ​ലാം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ്​ അ​ബ്​​ദു​ല്ല അ​ൽ ഗ​ർ​ഗാ​വി​യാ​ണ്​ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ 620ൽ ​അ​ധി​കം കോ​ൺ​ഫ​റ​ൻ​സു​ക​ളും സം​വാ​ദ​ങ്ങ​ളും മ്യൂ​സി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. നി​ർ​മി​ത​ബു​ദ്ധി, സു​സ്ഥി​ര ന​ഗ​ര​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, സാ​മ്പ​ത്തി​ക​രം​ഗം, ഭാ​വി​യി​ലെ തൊ​ഴി​ൽ മേ​ഖ​ല, സാ​ങ്കേ​തി​ക​വി​ദ്യ, ക​ല തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ്​ പ്ര​ധാ​ന​മാ​യും കോ​ൺ​ഫ​റ​ൻ​സു​ക​ളി​ൽ ച​ർ​ച്ച​യാ​യ​ത്. 224 വി​ദ്യാ​ഭ്യാ​സ പ​രി​പാ​ടി​ക​ളും പ്ര​ത്യേ​ക വ​ർ​ക്ക്‌​ഷോ​പ്പു​ക​ളും വി​വി​ധ പ്രാ​യ​ത്തി​ലും തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലു​മു​ള്ള വി​ഭാ​ഗ​ങ്ങ​ളെ ല​ക്ഷ്യ​മാ​ക്കി ന​ട​ന്നു.

2025ൽ ​മാ​ത്രം ഒ​മ്പ​ത് രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​രും 46 മ​ന്ത്രി​മാ​രും ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​ട്ടു​ണ്ട്. ‘ദു​ബൈ ഫ്യൂ​ച​ർ ഫോ​റം’ പോ​ലു​ള്ള ആ​ഗോ​ള ഫോ​റ​ങ്ങ​ളും ‘ഫ്യൂ​ച​ർ ടോ​ക്സ്​’ പ​ര​മ്പ​ര​യും മ്യൂ​സി​യ​ത്തി​ന്റെ അ​ന്താ​രാ​ഷ്ട്ര സ്വാ​ധീ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്​ സ​ഹാ​യ​ക​ര​മാ​യി​ട്ടു​ണ്ട്. ‘ഗ്രേ​റ്റ്​ അ​റ​ബ്​ മൈ​ൻ​ഡ്​​സ്​’ സം​രം​ഭം വ​ഴി മൂ​ന്ന് എ​ഡി​ഷ​നു​ക​ളി​ലാ​യി 18 പ്ര​മു​ഖ അ​റ​ബ് ശാ​സ്ത്ര​ജ്ഞ​രെ​യും ചി​ന്ത​ക​രെ​യും മ്യൂ​സി​യ​ത്തി​ൽ ആ​ദ​രി​ക്കു​ക​യും ചെ​യ്തു. 2026ലെ ​വേ​ൾ​ഡ്​ ഗ​വ​ൺ​മെ​ന്‍റ്​ സ​മ്മി​റ്റി​ന്‍റെ സ​ന്ദ​ർ​ഭ​ത്തി​ൽ മ്യൂ​സി​യ​ത്തി​ൽ അ​പൂ​ർ​വ ജീ​വി​വ​ർ​ഗ സം​ര​ക്ഷ​ണ​വും പ​രി​സ്ഥി​തി നി​ല​നി​ൽ​പ്പും ല​ക്ഷ്യ​മി​ട്ട്​ ലാ​ബി​ന്​ തു​ട​ക്കം കു​റി​ച്ചി​രു​ന്നു. മ്യൂ​സി​യം 77 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കെ​ട്ടി​ട​മാ​ണ്. ഇ​ത്​ 1,024 പ്ര​ത്യേ​ക പാ​ന​ലു​ക​ൾ​കൊ​ണ്ട്​ നി​ർ​മി​ച്ച​താ​ണ്. കെ​ട്ടി​ടം പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള 30ശ​ത​മാ​ന​ത്തി​ല​ധി​കം വൈ​ദ്യു​തി സൗ​രോ​ർ​ജ​ത്തി​ൽ​നി​ന്നാ​ണ് ല​ഭി​ക്കു​ന്ന​ത്. 2023ൽ ‘​ലീ​ഡ്​’ പ്ലാ​റ്റി​നം സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ നേ​ടി മി​ഡി​ൽ ഈ​സ്റ്റി​ലെ സു​സ്ഥി​ര ആ​ർ​ക്കി​ടെ​ക്ച​റി​ന്റെ മാ​തൃ​ക​യാ​യി മ്യൂ​സി​യം മാ​റി. അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ൾ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ല​ല്ല, ഭാ​വി ത​ല​മു​റ​ക​ൾ​ക്ക് പ്രാ​യോ​ഗി​ക പ​രി​ഹാ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലാ​ണ് മ്യൂ​സി​യ​ത്തി​ന്റെ യ​ഥാ​ർ​ഥ നേ​ട്ട​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Future Museum visitors surpass 5 million
Next Story