ഫ്യൂച്ചർ എജുക്കേഷൻ കോൺഫറൻസ് സമാപിച്ചു
text_fieldsഅബൂദബി യൂനിവേഴ്സിറ്റിയിൽ നടന്ന ഫ്യൂച്ചർ എജുക്കേഷൻ കോൺഫറൻസ് ഇന്ത്യൻ എംബസി വിദ്യാഭ്യാസ വിഭാഗം ഫസ്റ്റ് സെക്രട്ടറി സുനിൽ കുമാർ ഉദ്ഘാടനം ചെയ്യുന്നു
അബൂദബി: വിദ്യാഭ്യാസ മേഖലയിലെ ഭാവിസാധ്യതകൾ ചർച്ച ചെയ്യാൻ സംഘടിപ്പിച്ച ഫ്യൂച്ചർ എജുക്കേഷൻ കോൺഫറൻസ് സമാപിച്ചു. അബൂദബി യൂനിവേഴ്സിറ്റിയിൽ നടന്ന കോൺഫറൻസിൽ വിദ്യാഭ്യാസ രംഗത്തെ പുതിയ പ്രവണതകളും സാങ്കേതിക വിദ്യയുടെ വളർച്ചയും ഉപയോഗവുമെല്ലാം ചർച്ച ചെയ്തു.
സമാപന ദിവസം നടന്ന വിദ്യാർഥി സമ്മേളനം അബൂദബി സർവകലാശാല പ്രോവോസ്റ്റ് പ്രഫ. തോമസ് ജെ. ഹോസ്റ്റെറ്റ്ലർ ഉദ്ഘാടനം ചെയ്തു. കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസസ് ഡീൻ ഡോ. ശ്രീതി നായർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ടീൻസ്റ്റർ യു.എ.ഇ സി.ഒ.ഒ അജ്മൽ മുഹമ്മദ് അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കൺവീനർ ജുനൈദ് ഇജാസ് സ്വാഗതം പറഞ്ഞു. മീഡിയ, സൈബർ സെക്യൂരിറ്റി, ഇന്നോവേഷൻ, കമ്യൂണിക്കേഷൻ, ഗണിതശാസ്ത്രം, സസ്റ്റൈനബിലിറ്റി എന്നീ വിഷയങ്ങളിൽ വിവിധ സെഷനുകൾക്ക് യൂനിവേഴ്സിറ്റിയിലെ അധ്യപകർ നേതൃത്വം നൽകി. വിദ്യാർഥികൾക്കായി പരിശീലന പരിപാടികളും നടന്നു.
അഞ്ഞൂറിലധികം അധ്യാപകർ പങ്കെടുത്ത അധ്യാപക സമ്മേളനത്തോടെയാണ് ഫ്യൂച്ചർ എജുക്കേഷൻ കോൺഫറസിന് തുടക്കം കുറിച്ചത്. പ്രചോദക പ്രഭാഷകരും പ്രമുഖ അധ്യാപകരും വിദ്യാഭ്യാസ വിദഗ്ധരും പങ്കെടുത്തു.
വിവിധ സെഷനുകൾക്ക് ആർതി സി. രാജരത്നം, ഡോ. ശ്രീതി നായർ, ഡോ. സംഗീത് ഇബ്രാഹീം എന്നിവർ നേതൃത്വം നൽകി. ടീൻസ്റ്റെർ അബൂദബി, അബൂദബി യൂനിവേഴ്സിറ്റി, സ്കൈഡെസ്റ്റ്, മേക്കേഴ്സ് മീഡിയ എന്നിവയുമായി കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

