ക്ഷേമപ്രവര്‍ത്തനങ്ങൾക്ക് ധനസമാഹരണം; കാമ്പയിൻ ആരംഭിച്ചു
text_fieldsഅബൂദബി: സാമൂഹിക ക്ഷേമപ്രവര്‍ത്തനങ്ങൾക്ക് ധനസമാഹരണ കാമ്പയിൻ അബൂദബിയില്‍ ആരംഭിച്ചു. ‘അബൂദബി തിരികെ നല്കുന്നു’ എന്ന പേരിലാണ് പദ്ധതി. സാമൂഹിക സംഭാവന വകുപ്പാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്.
സര്‍ക്കാറിന്റെ ഔദ്യോഗിക ചാനലിലൂടെയുള്ള ധനസമാഹരണം പൂര്‍ണമായും സുതാര്യമാണ്. മുന്‍ഗണനകളും മൂല്യങ്ങളും കണക്കിലെടുത്താണ് സാമ്പത്തികസഹായം നല്‍കേണ്ട പദ്ധതികള്‍ തിരഞ്ഞെടുക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, പരിസ്ഥിതി, സാമൂഹിക മേഖല, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലാണ് സമാഹരിച്ചെടുക്കുന്ന പണം നല്‍കുക. അബൂദബി മാന്‍(Abudhabi MAAN)എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ പണം സംഭാവന ചെയ്യാവുന്നതാണ്. ഏതു പദ്ധതിയിലേക്ക് പണം നല്‍കണമെന്ന് തിരഞ്ഞെടുക്കാന്‍ സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

