Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബർദുബൈ...

ബർദുബൈ ക്ഷേത്രത്തിന്‍റെ പ്രവർത്തനം ഇനി ജബൽഅലിയിൽ

text_fields
bookmark_border
ബർദുബൈ ക്ഷേത്രത്തിന്‍റെ പ്രവർത്തനം   ഇനി ജബൽഅലിയിൽ
cancel
camera_alt

ജ​ബ​ൽ അ​ലി​യി​ലെ ക്ഷേ​ത്രം


ദു​ബൈ: ന​ഗ​ര​ത്തി​ലെ ബ​ർ​ദു​ബൈ​യി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ശി​വ​ക്ഷേ​ത്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം ജ​ബ​ൽ അ​ലി​യി​ലേ​ക്ക്​ മാ​റ്റു​ന്നു.

ഈ ​ക്ഷേ​ത്ര​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം ജ​നു​വ​രി മൂ​ന്നു മു​ത​ൽ ജ​ബ​ൽ അ​ലി​യി​ലെ പു​തി​യ ഹി​ന്ദു ക്ഷേ​ത്ര​ത്തി​ലാ​യി​രി​ക്കു​മെ​ന്ന് അ​റി​യി​പ്പ്​ ബോ​ർ​ഡു​ക​ൾ ക​വാ​ട​ങ്ങ​ളി​ൽ പ​തി​ച്ചി​ട്ടു​ണ്ട്​. ശി​വ​ക്ഷേ​ത്ര​വും ഗു​രു​ദ്വാ​ര​യും ഉ​ൾ​ക്കൊ​ള്ളു​ന്ന സി​ന്ധി ഗു​രു​ദ​ർ​ബാ​ർ ടെ​മ്പി​ൾ കോം​പ്ല​ക്സ് അ​ട​ക്കു​ക​യാ​ണെ​ന്ന് ക്ഷേ​ത്ര ന​ട​ത്തി​പ്പ് സ​മി​തി​യു​ടെ മേ​ധാ​വി വ​സു ഷ​റോ​ഫി​നെ ഉ​ദ്ധ​രി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

1958ലാ​ണ് ഇ​വി​ടെ ശി​വ​ക്ഷേ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന കോം​പ്ല​ക്സ് നി​ർ​മി​ച്ച​ത്. ആ​യി​ര​ക്ക​ണ​ക്കി​ന് ഭ​ക്ത​ർ എ​ത്തു​ന്ന ഇ​വി​ടെ ഉ​ത്സ​വ​കാ​ല​ങ്ങ​ളി​ൽ വ​ലി​യ തി​ര​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടാ​റ്. ക​ഴി​ഞ്ഞ​വ​ർ​ഷം ജ​ബ​ൽ അ​ലി​യി​ൽ പു​തി​യ ഹി​ന്ദു ക്ഷേ​ത്രം നി​ല​വി​ൽ വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ബ​ർ​ദു​ർ​ബൈ​യി​ലെ ക്ഷേ​ത്രം ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ദേ​ശം പ​ര​മ്പ​രാ​ഗ​ത മേ​ഖ​ല​യാ​യി സം​ര​ക്ഷി​ച്ചേ​ക്കു​മെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ശി​വ​ക്ഷേ​ത്ര​ത്തോ​ട് ചേ​ർ​ന്ന് ഇ​തി​നേ​ക്കാ​ൾ പ​ഴ​ക്ക​മു​ള്ള ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​വു​മു​ണ്ട്. ഈ ​അ​മ്പ​ല​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം തു​ട​രു​മോ എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaitemple
News Summary - Functioning of Bardubai Temple Now in Jebel Ali
Next Story