ശതാബ്ദി പദ്ധതിക്ക് ആദ്യ ചുവടുവെച്ച് യു.എ.ഇ
text_fieldsഅബൂദബി: രൂപവത്കരണത്തിെൻറ നൂറാം വാർഷികം ആഘോഷിക്കുന്ന 2071ആകുേമ്പാഴേക്കും ലോകത്തെ ഏറ്റവും മികച്ച രാജ്യമായി യു.എ.ഇയെ മാറ്റിയെടുക്കാനുള്ള ബ്രഹദ് പദ്ധതികൾക്ക് ചുവടുവെച്ച് ദ്വിദിന സർക്കാർ വാർഷിക സമ്മേളനം അബൂദബിയിൽ സമാപിച്ചു. യു.എ.ഇ വൈസ്പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽമക്തൂമും അബൂദബി കിരീടാവകാശിയും സായുധസേന ഉപ സർവ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനും പുതു കർമ്മപദ്ധതികൾക്ക് ഒപ്പം നടക്കാൻ ജനതയോട് ആഹ്വാനം ചെയ്തു. ഏറ്റവും മികച്ച സർക്കാർ, ഏറ്റവും മികച്ച വിദ്യാഭ്യാസം, സന്തുഷ്ടമായ സമൂഹം, ഏറ്റവും മികച്ച സമ്പദ്വ്യവസ്ഥ എന്നിവ നമുക്ക് യാഥാർഥ്യമാക്കണമെന്നും ലോകത്തിെൻറ സാമ്പത്തിക ശക്തിനിലയമായി മാറാൻ യു.എ.ഇക്ക് കെൽപ്പുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ റാശിദ് പറഞ്ഞു.
ലോക നിലവാരമുള്ള വിദ്യാഭ്യാസവും ദേശീയബോധത്തിലുള്ള ആത്മവിശ്വാസവും നൽകി ഭാവിയുടെ മുൻ നിരക്കാരായി രാജ്യത്തെ കുഞ്ഞുങ്ങളെ വളർത്തിയെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ശൈഖ് മുഹമ്മദ് ബിൻ സായിദ് പറഞ്ഞു. നമ്മുടെ കുട്ടികൾ അവരുടെ അപാരമായ ഉൗർജവും സമർപ്പണ ബോധവും കൊണ്ട് ഉൽകൃഷ്തയിലെത്തുമെന്നും രാഷ്ട്രനേതൃത്വത്തിെൻറ ദാർശനികമായ അഭിലാഷങ്ങളെ സത്യമാക്കുമെന്നും അദ്ദേഹം പ്രത്യാശിച്ചു. ഒരുപാട് തലമുറകൾക്ക് സന്തുഷ്ടവും സമൃദ്ധവുമായ ഭാവി സമ്മാനിക്കാനും
ശുഭചിന്തകരും ധർമനിഷ്ഠരുമായ സമൂഹങ്ങളെ ഉയർത്തിപ്പിടിക്കാനുമാണ് ശതാബ്ദി വർഷ പദ്ധതികൾ ലക്ഷ്യം വെക്കുന്നത്. സമ്മേളനത്തിെൻറ ആദ്യ ദിനം തന്നെ ഫെഡറൽ^പ്രാദേശിക തലങ്ങളിലെ 30 മേഖലകളിലായി 120 ഉദ്യമങ്ങൾക്കാണ് പ്രാരംഭം കുറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
