Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുജൈറ കൈരളിക്ക് പുതിയ നേതൃത്വം
text_fieldsbookmark_border
ഫുജൈറ: കൈരളി കള്‍ച്ചറല്‍ അസോസിയേഷന് ഫുജൈറ യുടെ സെന്‍ട്രല്‍ സമ്മേളനം മാധ്യമപ്രവർത്തകൻ കെ.എം.അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഫുജൈറ, കൽബ, ദിബ്ബാ, ഖോര്ഫക്കാന് എന്നീ നാലു യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത പരിപാടിയിൽ കൈരളി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡൻറ് കെ.പി സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ലോകകേരളസഭ അംഗം സൈമണ്‍ സാമുവല്‍ ആശംസ അർപ്പിച്ചു. സെക്രട്ടറി സുഭാഷ് റിപ്പോര്‍ട്ടും ട്രഷറര്‍ അനില്‍ കണക്കുകളും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി സി.കെ ലാല്‍ (പ്രസി) അനിൽകുമാർ, സതീഷ് കുമാർ (വൈ.പ്രസി)എം.എം.എ റഷീദ് (സെക്ര), ഉമ്മർ ചോലക്കൽ, ശശീന്ദ്രൻ (ജോ.സെക്ര), അബ്ദുള്‍ റസാക്ക് (ട്രഷ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. കലാ വിഭാഗം കണ്‍വീനറായി സതീശന് പൊട്ടത്തും വനിതാവിഭാഗം കണ്‍വീനറായി സുഭാ രവികുമാറും പ്രവർത്തിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
