ഫുജൈറയിൽ ഡിവൈഡറുകളില്ലാത്ത വൺവേ റോഡ്
text_fieldsമസാഫി: വികസനത്തിലേക്കും ആധുനികതയിലേക്കും അതിവേഗം കുതിക്കുന്ന ഫുജൈറയിൽ ഡിവൈഡറുകളില്ലാത്ത വൺവേ റോഡ് സജ്ജമായി. കോൺക്രീറ്റ് ഡിവൈഡറുകളും സ്റ്റീൽ ബാരിയറുകളും ഒഴിവാക്കി മിന്നുന്ന ചുവന്ന എൽ.ഇ.ഡി ലൈറ്റുകളാൽ അതിർത്തി നിശ്ചയിച്ചാണ് ഫുജൈറ എയർപോർട്ട് റോഡ് ഒരുക്കിയിരിക്കുന്നത്. ഇവിടെ നിയമം ലംഘിക്കുന്നവരെ കൈയോടെ പിടിക്കാൻ റഡാർ കാമറകൾ കണ്ണ് തുറിച്ച് കാത്തു നിൽക്കുന്നുണ്ട്. റെഡ് സിഗ്നൽ മറി കടക്കുന്നവർക്ക് വലിയ പിഴയും ബ്ലാക്പോയൻറും ചുമത്തപ്പെടും. എതിർ വശത്തേക്കുള്ള റോഡിലേക്ക് കടക്കാൻ യൂടേൺ മാതൃകയിൽ പച്ച എൽ.ഇ.ഡി ലൈറ്റുകളും സ്ഥാപിച്ചിരിക്കുന്നു.
ഇറ്റാലിയൻ പ്രൗഢിയുള്ള അതിമനോഹരമായ വഴിവിളക്കുകളാണ് ഇൗ റോഡിെൻറ മറ്റൊരു പ്രത്യേകത. ഇൗ റോഡിനെ ദുബൈ റോഡുമായി ബന്ധിപ്പിക്കുന്ന ജോലിയും പുരോഗമിക്കുന്നു. പണി പൂർത്തിയായാൽ തിരക്കുകളിലൊന്നും പെടാതെ അതിവേഗം ദുബൈയിൽ എത്തിപ്പെടാനാവും. ഫുജൈറയിൽ താമസിച്ച് ദുബൈയിലേക്ക് ജോലിക്കു പോകുന്നവർക്ക് ഇത് അതീവ സൗകര്യപ്രദമാവും.
കാറുകളുടെ റിപ്പയറിങ് കേന്ദ്രമായിരുന്ന പ്രദേശത്ത് പുതുപുത്തൻ കെട്ടിടങ്ങളുടെ നിർമാണവും തകൃതിയിൽ പുരോഗമിക്കുന്നുണ്ട്. ഒമാനിലേക്ക് പോകാനും എളുപ്പം മറ്റ് എമിറേറ്റുകളിൽനിന്ന് ഒമാനിലേക്ക് പോകുന്നവർ ഫുജൈറയിലെ റോഡുപണി കാരണം ഏതു വഴി പോകുമെന്നറിയാതെ പ്രയാസപ്പെടാറുണ്ട്. എന്നാലിപ്പോൾ മുമ്പെത്തക്കാൾ സുഖമായി ഒമാൻ ബോഡറിലെത്താം. ദുബൈ-ഫുജൈറ റോഡിൽ സിറ്റി സെൻറർ സിഗ്നലിൽനിന്ന് വലത്തോട്ടെടുത്താൽ എയർപോർട്ടിെൻറ പിൻവശത്തുകൂടിയുള്ള ബൈപാസിലൂടെ കൽബ കോർണിഷിലെത്താം. ദുബൈയിൽനിന്ന് വരുന്നവർക്ക് അൽ ഹെയ്ൽ വഴി കൽബ ഒമാൻ റോഡിലെത്താവുന്നതാണ്.
