Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുജൈറ തുംബേ ഹോസ്പിറ്റലിൽ അപൂർവ വൃക്കക്കല്ല് വിജയകരമായി നീക്കം ചെയ്തു

text_fields
bookmark_border
ഫുജൈറ തുംബേ ഹോസ്പിറ്റലിൽ അപൂർവ വൃക്കക്കല്ല് വിജയകരമായി നീക്കം ചെയ്തു
cancel
camera_alt

രോഗിയോടൊപ്പം ഡോ. ഷാഹിദ് അലി

ഫുജൈറ: ഫുജൈറ തുംബേ ഹോസ്പിറ്റലിൽ 46 വയസ്സുള്ള രോഗിയുടെ വൃക്കയിലുണ്ടായിരുന്ന നാലു സെന്‍റീമീറ്റർ വലുപ്പമുള്ള സങ്കീർണമായ ‘സ്റ്റാഗ്‌ഹോൺ’ വിഭാഗത്തിൽപ്പെട്ട കല്ല് ശസ്ത്രക്രിയയില്ലാതെ വിജയകരമായി പൊടിച്ചുകളഞ്ഞു. യൂറോളജി വിഭാഗത്തിലെ ആധുനിക ചികിത്സാരീതികൾ പ്രയോജനപ്പെടുത്തിയാണ് ഈ അപൂർവ നേട്ടം.

സ്പെഷലിസ്റ്റ് യുറോളജിസ്റ്റ് ഡോ. ഷാഹിദ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അത്യാധുനിക ‘എക്സ്ട്രാകോർപോറിയൽ ഷോക്ക് വേവ് ലിത്തോട്രിപ്സി’ സാങ്കേതികവിദ്യ ഉപയോഗിച്ച് കല്ല് ചെറിയ കണികകളാക്കി മാറ്റിയത്. വൃക്കയുടെ പ്രവർത്തനങ്ങളെ പൂർണമായും സംരക്ഷിച്ചുകൊണ്ടായിരുന്നു ഈ നോൺ-ഇൻവേസീവ് ചികിത്സ.

സാധാരണയായി വലിയ ശസ്ത്രക്രിയകളിലൂടെ മാത്രം നീക്കം ചെയ്യാറുള്ള ഇത്തരം വലിയ കല്ലുകൾ, കൃത്യമായ മുൻകരുതലുകളോടെയും ശ്രദ്ധയോടെയും ഇൻവിസിബിൾ ഷോക്ക് വേവുകൾ ഉപയോഗിച്ച് പൊടിച്ചെടുക്കുകയായിരുന്നു. ശരീരത്തിൽ മുറിവുകളില്ലാതെ പ്രൊസീജർ പൂർത്തിയാക്കാൻ സാധിച്ചത് രോഗിയുടെ സുരക്ഷയും വേഗത്തിലുള്ള രോഗശാന്തിയും ഉറപ്പാക്കി.

മേഖലയിലെ ജനങ്ങൾക്ക് അത്യാധുനികവും അന്താരാഷ്ട്ര നിലവാരമുള്ളതുമായ മികച്ച വൈദ്യസഹായം ലഭ്യമാക്കാനുള്ള തുംബേ ഗ്രൂപ്പിന്‍റെ പ്രതിബദ്ധതയുടെ തെളിവാണ് ഈ വിജയമെന്ന് ഗ്രൂപ്പ് ഹെൽത്ത്‌കെയർ ഡിവിഷൻ വൈസ് പ്രസിഡന്‍റ് അക്ബർ മൊയ്തീൻ തുംബേ പറഞ്ഞു. അഡ്വാൻസ്ഡ് ചികിത്സാരീതികളും പരിചയസമ്പന്നരായ വിദഗ്ദ്ധരും അടങ്ങുന്നതാണ് ഫുജൈറ തുംബേ ഹോസ്പിറ്റലിലെ യുറോളജി വിഭാഗം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Fujairah Thumbay Hospital
Next Story