ഫുജൈറ റണ് നവംബര് 23ന്
text_fieldsഫുജൈറ: ഈ വര്ഷത്തെ ഫുജൈറ റണ് നവംബർ 23ന് നടക്കുമെന്ന് സംഘാടകരായ നാഷനൽ ബാങ്ക് ഓഫ് ഫുജൈറ അറിയിച്ചു. എട്ടാമത് ബാങ്ക് ഓഫ് ഫുജൈറ റണ്ണിന് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് പ്രധാന സ്പോണ്സര്. കഴിഞ്ഞ അഞ്ചു വര്ഷവും മലബാര് ഗോള്ഡ് തന്നെയായിരുന്നു സ്പോണ്സര് ചെയ്തിരുന്നത്.
പ്രഫഷനൽ ഓട്ടക്കാർ മുതൽ തുടക്കക്കാർ വരെ എല്ലാ പ്രായത്തിലുമുള്ള സമൂഹത്തിലെ എല്ലാ അംഗങ്ങളേയും ആകർഷിക്കുക എന്നതാണ് ലക്ഷ്യം. മൂന്നു കി.മീ, അഞ്ചു കി.മീ, 10 കി.മീ, 11 കി.മീ എന്നിങ്ങനെ വിവിധ ദൂരങ്ങളിലാണ് ഓട്ടം സംഘടിപ്പിക്കുക.
ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് സമീപമുള്ള ഫുജൈറ ഫെസ്റ്റിവൽ സ്ക്വയറിൽനിന്നാണ് ഓട്ടം ആരംഭിക്കുന്നതും അവസാനിക്കുന്നതും. പങ്കെടുക്കാന് താൽപര്യമുള്ളവര്ക്ക് ഫുജൈറ റണ് വെബ്സൈറ്റ് വഴി രജിസ്റ്റര് ചെയ്യാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

