ഫുജൈറ പ്രൊവിന്‍സ് വേള്‍ഡ് മലയാളി കൗണ്‍സില്‍ കേരളപ്പിറവി
text_fieldsലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി പരിപാടി ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഫുജൈറ പ്രൊവിന്‍സ് കേരളപ്പിറവി ദിനം ആഘോഷിച്ചു. ചെയര്മാന് ബെന്‍ തോമസ് അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി ജോവിന് സ്വാഗതം പറഞ്ഞു. ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ജോണ്‍ മത്തായി മുഖ്യാതിഥി ആയിരുന്നു. ജോണ്‍ മത്തായിയെ മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡന്റ് സുജിത് വര്‍ഗീസ്, ഫുജൈറ പ്രൊവിന്‍സ് പ്രസിഡന്റ് അജിത് ഗോപിനാഥ് എന്നിവര്‍ ചേര്‍ന്ന് ആദരിച്ചു.
ഫുജൈറയില്‍ ബിസിനസ് രംഗത്ത് കഴിവുതെളിയിച്ച സജി ചെറിയാന് സംരംഭകശ്രേഷ്ഠ അവാര്‍ഡും അല്‍ഫല ഒപ്റ്റിക്കൽ ഗ്രൂപ് എം.ഡി ലത്തീഫ് കണ്ണോറക്ക് സംരംഭകശ്രീ അവാര്‍ഡും നല്കി ആദരിച്ചു. ലോക മലയാളി കൗണ്‍സില്‍ ഫുജൈറ പ്രൊവിന്‍സിന്റെ വനിത ഫോറം രൂപവത്കരണത്തിനും വേദി സാക്ഷിയായി. വനിത ഫോറം പ്രസിഡന്റായി ഒ.വി. സറീന, സെക്രട്ടറിയായി ഹഫ്സ ലത്തീഫ് എന്നിവരെയും തെരഞ്ഞെടുത്തു. പുതിയതായി അംഗത്വമെടുത്ത 10 കുടുംബങ്ങളെ പരിചയപ്പെടുത്തി. മനു പിള്ളൈ നേതൃത്വം നൽകിയ ഗാനവിരുന്നും കേരളവുമായി ബന്ധപ്പെട്ട് ആശാലക്ഷ്മി സംഘടിപ്പിച്ച ക്വിസ് പ്രോഗ്രാമും പരിപാടിക്ക് നിറപ്പകിട്ടേകി. ഫുജൈറ പ്രൊവിന്‍സ് ട്രഷറർ ഷാബു മുസ്തഫ നന്ദി പറഞ്ഞു.

