ഫുജൈറ നോർത്ത് സോൺ സാഹിത്യോത്സവ് ദിബ്ബ സെക്ടർ ജേതാക്കൾ
text_fieldsഫുജൈറ നോർത്ത് സോൺ സാഹിത്യോത്സവ് ജേതാക്കൾക്ക് ട്രോഫി കൈമാറുന്നു
ദിബ്ബ: ‘വേരിറങ്ങിയ വിത്തുകൾ’ എന്ന ശീർഷകത്തിൽ നടത്തിയ പതിനഞ്ചാമത് എഡിഷൻ ഫുജൈറ നോർത്ത്സോൺ പ്രവാസി സാഹിത്യോത്സവ് ദിബ്ബയിൽ സമാപിച്ചു. എൺപതോളം മത്സരങ്ങളിൽ നിന്നായി നൂറോളം മത്സരാർഥികൾ മാറ്റുരച്ചു. ദിബ്ബ സെക്ടർ ഒന്നാം സ്ഥാനവും ഖോർഫക്കാൻ സെക്ടർ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സാംസ്കാരിക സംഗമം സ്വാഗതസംഘം ചെയർമാൻ ജബ്ബാർ മൗലവിയുടെ അധ്യക്ഷതയിൽ ഐ.സി.എഫ് നാഷനൽ എക്സിക്യുട്ടീവ് അംഗം സാബിത് വാടിയിൽ ഉദ്ഘാടനം ചെയ്തു. നാഷനൽ എക്സികുട്ടീവ് അംഗം ജലീൽ സിദ്ദീഖി പ്രമേയത്തെ ആസ്പദമാക്കി സംസാരിച്ചു. ഗ്ലോബൽ എക്സിക്യൂട്ടീവ് അംഗങ്ങളായ സയീദ് സഅദി, അഫസൽ, നാഷനൽ ചെയർമാൻ ജാബിർ സഖാഫി, ജനറൽ സെക്രട്ടറി മുഹമ്മദ് ഫാബാരി, എക്സിക്യുട്ടീവ് അംഗങ്ങളായ ശിഹാബ് തങ്ങൾ, ജസീം മടക്കര, മുജീബ് കോട്ടോപ്പാടം എന്നിവർ പങ്കെടുത്തു.
ഷമീന ട്രേഡിങ് ഫൗണ്ടറും ചെയർമാനുമായ പി. വാസു, ദിബ്ബ ഫുട്ബാൾ ക്ലബിലേക്ക് (അണ്ടർ12) സെലക്ഷൻ നേടിയ മുഹ്സിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സഫീർ കായക്കൊടി സ്വാഗതവും അബ്ദുൽ ഗഫൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

