ഫുജൈറ മൗണ്ടൻ ഷൂട്ടിങ് ചാമ്പ്യൻഷിപ് ഫെബ്രുവരി ആറുമുതൽ
text_fieldsഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ ഫുജൈറ മൗണ്ടന്‍ ഷൂട്ടിങ് ക്ലബ് മൗണ്ടൻ ഷൂട്ടിങ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നു.ഫെബ്രുവരി ആറുമുതൽ 11വരെ എമിറേറ്റിലെ പർവതപ്രദേശത്താണ് സ്പോർട്ടിങ് ക്ലേ ഷൂട്ടിങ് ചാമ്പ്യൻഷിപ് സംഘടിപ്പിക്കുന്നത്.
ഓപൺ, വനിത, സീനിയേഴ്സ്, ജൂനിയേഴ്സ് എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ് മത്സരം. മൂന്നു ലക്ഷം ഡോളറിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. ചാമ്പ്യൻഷിപ് ദിവസങ്ങളിൽ ബോണസായി 500 ഡോളര്‍ വില വരുന്ന 100 ഫ്ലാഷ് ക്ലേകളും, കൂടാതെ ഒരു ലക്ഷത്തിലധികം ഡോളർ സമ്മാനമുള്ള മറ്റു ഇവന്റുകളും ഉണ്ടായിരിക്കും.
ഫെബ്രുവരി 11ന് നടക്കുന്ന സമാപന ചടങ്ങിലായിരിക്കും വിജയികളെ പ്രഖ്യാപിക്കുക. ഫുഡ് വില്ലേജിൽ തത്സമയ പ്രകടനങ്ങൾ, പ്രാദേശിക ഭക്ഷണങ്ങള്‍, പൈതൃക കാഴ്ചകള്‍ എന്നിവ ആസ്വദിക്കാനാകും. യു.കെ, അമേരിക്ക, ജർമനി, ഇറ്റലി, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കും.

