ഫുജൈറ മദ്റസക്ക് മികച്ച വിജയം
text_fieldsമികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്ക് മെമന്റോ കൈമാറുന്നു
ഫുജൈറ: സമസ്ത കേരള ഇസ്ലാംമത വിദ്യാഭാസ ബോർഡ് പൊതു പരീക്ഷയിൽ ഫുജൈറ മദ്റസ മികവാർന്ന വിജയം കരസ്ഥമാക്കി.
ഫുജൈറ സർക്കാറിന് കീഴിലുള്ള മർക്കസുൽ മുഹമ്മദിയിൽ നടന്നുവരുന്ന തഅലീമുൽ ഖുർആൻ ഹയർ സെക്കന്ററി മദ്റസയിൽ 5,7,10,12 ക്ലാസുകളിലായി പരീക്ഷയെഴുതിയ 77 വിദ്യാർഥികളും വിജയിച്ചു.4 ടോപ്പ് പ്ലസ്, 26 ഡിസ്റ്റിംക്ഷൻ, 27 ഫസ്റ്റ് ക്ലാസ് , 7 സെക്കന്റ് ക്ലാസ് എന്നിവ വിജയത്തിന് മാറ്റ് കൂട്ടി. അഞ്ചാം ക്ലാസിൽ ടോപ്പ് പ്ലസോടെ ഖദീജ മിൻഹ, മുഹമ്മദ് ഷഹം, മുഹമ്മദ് അഫീഫ് യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകൾ കരസ്ഥമാക്കി.
ഏഴാം ക്ലാസിൽ ടോപ്പ് പ്ലസോടെ ഹിസ്സ മറിയം ഒന്നാം റാങ്കും മുഹമ്മദ് ഇൻതിഷാം രണ്ടാം സ്ഥാനവും ഫാത്തിമ റിൻഷ മൂന്നാം സ്ഥാനവും നേടി. പത്താം ക്ലാസിൽ അസ്മാ ഹബീബ് ഒന്നാം റാങ്കും ഷിഫാ ഫാത്തിമ, ആയിഷത്ത് ഷഫ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പന്ത്രണ്ടാം ക്ലാസിൽ മിഹ്റ മുസ്തഫ ഒന്നാമതെത്തി.ഉന്നത വിജയം കൈവരിച്ച മുഴുവൻ വിദ്യാർഥികളെയും സെക്രട്ടറി ഷെരീഫ് ഹുദവി, പ്രിൻസിപ്പൽ അബ്ദുസ്സലാം ദാരിമി, അഡ്മിനിസ്ട്രേറ്റർ ശാകിർ ഹുദവി, അധ്യാപകരായ സലീം മൗലവി, ഷബീർ ഹുദവി, നൗഫൽ ഹുദവി, ഫായിദ നസീർ, മുഫ്ലിഹ വഫിയ്യ, റുക്സാന ഉമർ, സമീറ റഫീഖ്, ഹലീമ വഫിയ്യ, ബഹ്ജ വഫിയ്യ എന്നിവർ അഭിനന്ദിച്ചു.2026-27അധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിച്ചതായും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

