Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുജൈറ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾക്ക് നാളെ തുടക്കം

text_fields
bookmark_border
ഫുജൈറ കെ.എം.സി.സി യു.എ.ഇ ദേശീയ ദിനാഘോഷ പരിപാടികൾക്ക് നാളെ തുടക്കം
cancel
camera_alt

ശൈഖ് അഹ്‌മദ്‌ ബിൻ ഹമദ് ബിൻ അൽ ശർഖി

ഫുജൈറ: 52ാമത് യു.എ.ഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ഫുജൈറ കെ.എം.സി.സി ദേശീയദിന സാംസ്‌കാരിക, കലാ പരിപാടികൾ സംഘടിപ്പിക്കും. നാ​ളെ വൈകീട്ട് ആറുമണിക്ക് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിലാണ് പരിപാടി. ശൈഖ് അഹ്‌മദ്‌ ബിൻ ഹമദ് ബിൻ അൽ ശർഖി ദേശീയദിന പൊതുയോഗം ഉദ്ഘാടനം ചെയ്യും. യു.എ.ഇ ദേശീയ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ അധ്യക്ഷത വഹിക്കും.

സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. തുടർന്ന് പ്രശസ്ത പിന്നണി ഗായിക സജിലി സലിം കണ്ണൂർ, ഷമീർ ചാവക്കാട് തുടങ്ങിയവർ നയിക്കുന്ന ഗാനമേള ഉണ്ടാകും.

ഡിസംബർ ഒൻപതിന് ദേശീയ ദിനത്തിന്റെ ഭാഗമായി ഫുജൈറ സെന്റ് മേരീസ് സ്കൂളിൽ രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ മെഗാ മെഡിക്കൽ ക്യാമ്പും സംഘടിപ്പിക്കുമെന്ന് സംഘടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fujairah KMCC UAE National Day celebrations
Next Story