Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുജൈറ കെ.എം.സി.സി ‘പെരുന്നാൾ നിലാവ്’ ഒരുക്കം പൂർത്തിയായി

text_fields
bookmark_border
music concert
cancel

ഫുജൈറ: കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘പെരുന്നാൾ നിലാവ്’ എന്ന ബാനറിൽ പ്രശസ്ത ഗായകർ അണിനിരക്കുന്ന മെഗാ ഗാനമേള പെരുന്നാൾ ദിവസം വൈകുന്നേരം ഏഴിന് ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബ്ബിൽ നടക്കുമെന്ന് സംഘടകർ അറിയിച്ചു.

ആസിഫ് കാപ്പാട്, അക്‌ബർ സരിഗമ, സുറുമി വയനാട്, ശ്രുതി കലാഭവൻ തുടങ്ങിയവർ പെരുന്നാൾ നിലവിൽ ഗാനമവതരിപ്പിക്കും. ഫുജൈറക്ക് പുറമെ ഈസ്റ്റ് കോസ്റ്റ് എമിറേറ്റിലെ ദിബ്ബ, മസാഫി, ഖോർഫക്കാൻ, കൽബ ഏരിയകളിൽ നിന്നും ആളുകളുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി കെ.എം.സി.സി ഭാരവാഹികളായ മുബാറക് കോക്കൂർ, ബഷീർ ഉളിയിൽ, അബൂബക്കർ സി.കെ എന്നിവർ അറിയിച്ചു.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ പരിപാടിയിൽ സംബന്ധിക്കുമെന്നും സംഘടകർ അറിയിച്ചു. വൈകുന്നേരം 7 ന് നടക്കുന്ന സാംസ്‌കാരിക പരിപാടി യു.എ.ഇ കെ.എം.സി.സി പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഉദ്‌ഘാടനം ചെയ്യും. കലാവിരുന്ന് ഏവർക്കും സൗജന്യമായി ആസ്വദിക്കാൻ കഴിയുമെന്നും പരിപാടിയുടെ മുഴുവൻ ഒരുക്കവും പൂർത്തിയായെന്നും സംഘടകർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fujairah KMCC music concert
Next Story