Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഫുജൈറ കെ.എം.സി.സി...

ഫുജൈറ കെ.എം.സി.സി നവീകരിച്ച ഓഫിസ് ഉദ്​ഘാടനം ചെയ്തു

text_fields
bookmark_border
ഫു​ജൈ​റ കെ.​എം.​സി.​സി​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫി​സ് മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു
cancel
camera_alt

ഫു​ജൈ​റ കെ.​എം.​സി.​സി​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫി​സ് മു​സ്‍ലിം​ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഫു​ജൈ​റ: ക​ക്ഷി രാ​ഷ്ട്രീ​യ ഭേ​ദ​മെ​ന്യേ പാ​വ​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന മ​നു​ഷ്യ സേ​വ​ന​ത്തി​ന്‍റെ മ​ഹ​നീ​യ കേ​ന്ദ്ര​മാ​ണ് കെ.​എം.​സി.​സി എ​ന്ന് മു​സ്‍ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ​റ​ഞ്ഞു.

മൂ​ന്ന് പ​തി​റ്റാ​ണ്ടാ​യി സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക സേ​വ​ന രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യ ഫു​ജൈ​റ കെ.​എം.​സി.​സി​യു​ടെ ന​വീ​ക​രി​ച്ച ഓ​ഫി​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കൂ​ടു​ത​ല്‍ സൗ​ക​ര്യ​വും സേ​വ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​മാ​യി ഫു​ജൈ​റ കെ.​എം.​സി.​സി പ്ര​വ​ര്‍ത്ത​നം വി​പു​ലീ​ക​രി​ച്ചു.

ഫു​ജൈ​റ കെ.​എം.​സി.​സി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ യു.​എ.​ഇ കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ്​ ഡോ. ​പു​ത്തൂ​ർ റ​ഹ്മാ​ൻ, യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ സം​സാ​രി​ച്ചു.

ഓ​ഫി​സ് ന​വീ​ക​ര​ണ​ത്തി​ൽ മു​ഖ്യ പ​ങ്കു​വ​ഹി​ച്ച ഫു​ജൈ​റ ജ​ന​റ​ൽ ട്രേ​ഡി​ങ്ങും ന​വീ​ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ റ​ഫീ​ഖ് ഇ​ബ്രാ​ഹി​മും സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ളി​ൽ നി​ന്ന് ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങി. വി.​എം. സി​റാ​ജ്, റാ​ഷി​ദ്‌ ജാ​തി​യേ​രി, മ​ല​പ്പു​റം ജി​ല്ല മു​സ്‍ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഇ​ബ്രാ​ഹിം മു​ത്തൂ​ർ, കാ​സ​ർ​കോ​ട് ജി​ല്ല മു​സ്‍ലിം ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​ഇ.​എ. ബ​ക്ക​ർ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

സം​സ്ഥാ​ന ജി​ല്ല ഏ​രി​യ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സം​ബ​ന്ധി​ച്ചു.

ഫു​ജൈ​റ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബ​ഷീ​ർ ഉ​ളി​യി​ൽ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സി.​കെ. അ​ബൂ​ബ​ക്ക​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsOffice InaugurationFujairah KMCC
News Summary - Fujairah KMCC inaugurated its renovated office
Next Story