വർണാഭമായി ഫുജൈറ കെ.എം.സി.സി ഈദുൽ ഇത്തിഹാദ്
text_fieldsഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ച ഈദുൽ ഇത്തിഹാദ് പരിപാടികൾ സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: യു.എ.ഇയുടെ 54ാമത് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഫുജൈറ കെ.എം.സി.സി സംഘടിപ്പിച്ച ആഘോഷ പരിപാടികൾ സമാപിച്ചു. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. സമ്പന്നമായ പൈതൃകവും സുന്ദരമായ സാംസ്കാരിക വശ്യതയുമാണ് യു.എ.ഇയുടെ മുഖമുദ്രയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കും യു.എ.ഇക്കും ഇടയിൽ പൊക്കിൾകൊടി ബന്ധമാണെന്നും അത് പുരാതന കാലം തൊട്ടേ ഉള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് മുബാറക് കോക്കൂർ അധ്യക്ഷത വഹിച്ചു.
യു.എ.ഇ ഫെഡറൽ നാഷനൽ കൗൺസിൽ അംഗം ശൈഖ സഈദ് അൽ കഅബി മുഖ്യാതിഥിയായി. വേൾഡ് കെ.എം.സി.സി ജനറൽ സെക്രട്ടറി ഡോ. പുത്തൂർ റഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഉപാധ്യക്ഷൻ യു.കെ. റാഷിദ് ജാതിയേരി സ്വാഗതം പറഞ്ഞു. മുൻ പൊലീസ് ഉദ്യോഗസ്ഥൻ റാഷിദ് ബിൻ സായിദ്, ഐ.എസ്.സി അഡ്വൈസർ നാസിറുദ്ദീൻ, ജനറൽ സെക്രട്ടറി സഞ്ജീവ് മേനോൻ, കെ.എം.സി.സി അഡ്വൈസർ വി.എം. സിറാജ് എന്നിവർ ആശംസകൾ നേർന്നു.
ഫുജൈറ കെ.എം.സി.സിയുടെ ശിഹാബ് തങ്ങൾ സേവന പുരസ്കാരം മുസ്തഫ താണിക്കലും അബ്ദുൽ ലത്തീഫ് അൽ ഫലയും ഏറ്റുവാങ്ങി. ഗായകരായ ആസിഫ് കാപ്പാടും എം.എ. ഗഫൂറും സംഘവും അവതരിപ്പിച്ച ഇശൽ നിലാവും വനിത കെ.എം.സി.സി അണിയിച്ചൊരുക്കിയ വിദ്യാർത്ഥികളുടെ കലാപരിപാടികളും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി.
പ്രോഗ്രാം കോർഡിനേറ്റർ മുഹമ്മദ് ഗിരയ്യ, അഡ്വ. മുഹമ്മദലി, സിദ്ധീഖ് ടി.വി, മുഹമ്മദലി ആയഞ്ചേരി, ഇബ്രാഹീം ആലമ്പാടി, ഫൈസൽ ബാബു മലപ്പുറം, അസീസ് കടമേരി, റാഷിദ് മസാഫി, ഹബീബ് കടവത്ത്, ജസീർ എം.പി.എച്ച്, അബ്ദുറഹ്മാൻ കോഴിക്കോട്, അയൂബ് കാസർകോട്, ഷഫീക് മലപ്പുറം, നാസർ ദിബ്ബ, ഹനീഫ് കൊക്കച്ചാൽ, ഷാജി കാസർകോട്, നിസാർ കൽബ, ജാഫർ കപൂർ, ഷംസു വലിയാകുന്ന്, ഹസൻ ആലപ്പുഴ, നൗഷാദ് കൊല്ലം, അബ്ദുൽ മജീദ് അൽ വഹ്ദ, റഹീം കൊല്ലം, സുബൈർ പയ്യോളി, സുബൈർ കോമയിൽ, ശിഹാബ് കൽബ, മഅറൂഫ് തൃശൂർ, വനിതാ കെ.എം.സി.സി പ്രതിനിധികളായ നസീമ റസാഖ്, നദീറ ജമാൽ, സമീറ മനാഫ്, റുബീന ഉമ്മർ, ബർഷാന ആഷിക്, ഫാത്തിമ റുബീന, റാഫിദ സുൽത്താന എന്നിവർ സംബന്ധിച്ചു. കെ.എം.സി.സി സംസ്ഥാന ട്രഷറർ സി.കെ. അബൂബക്കർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

