ഫുജൈറ കെ.എം.സി.സി ഭാരവാഹികൾ
text_fieldsമുബാറക് കോക്കൂർ(പ്രസി.), ബഷീർ ഉളിയിൽ(ജന. സെക്ര.)സി.കെ. അബൂബക്കർ(ട്രഷറർ)
ഫുജൈറ: കെ.എം.സി.സി ഫുജൈറ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കെ.എം.സി.സി ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സംഗമം യു.എ.ഇ കെ.എം.സി.സി നാഷനൽ പ്രസിഡന്റ് പുത്തൂർ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ഫുജൈറ കെ.എം.സി.സി പ്രസിഡന്റ് മുബാറക് കോക്കൂർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി നിഷാദ് വാഫി റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എം.സി.സി ജനറൽ സെക്രട്ടറി റാശിദ് ജാതിയേരി സ്വാഗതവും ട്രഷറർ അഷ്റഫ് കുനിയിൽ നന്ദിയും പറഞ്ഞു.
തുടർന്ന് പുതിയ കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് റിട്ടേണിങ് ഓഫിസർ അബ്ദുൽ കരീം റാസൽഖൈമയും നിരീക്ഷകൻ മുജീബ് ഷാർജയും നേതൃത്വം നൽകി.പുതിയ ഭാരവാഹികൾ: മുബാറക് കോക്കൂർ(പ്രസിഡന്റ്), ബഷീർ ഉളിയിൽ(ജനറൽ സെക്രട്ടറി), സി.കെ. അബൂബക്കർ(ട്രഷറർ), റാഷിദ് ചോലയിൽ, റാഷിദ് ജാതിയേരി, അഡ്വ. മുഹമ്മദലി, ഇബ്രാഹീം ആലമ്പാടി, സുബൈർ ചോമയിൽ, മുസ്തഫ മുല്ല(വൈസ് പ്രസിഡന്റുമാർ), മുഹമ്മദലി ആയഞ്ചേരി, ടി.വി സിദീഖ്, ഷംസു വലിയകുന്ന്, എൻ.എം മഹറൂഫ്, റഹീം കൊല്ലം(ജോ. സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായും ഉപദേശക സമിതി ചെയർമാനായി വി.എം. സിറാജ്, വൈസ് ചെയർമാന്മാരായി പി.എ ഹുസൈൻ ഹാജി, ഡോ. എം.എം. നാസർ എന്നിവരെയും തെരഞ്ഞെടുത്തു.

