Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫുജൈറ, ഖോർഫക്കാൻ റോഡിലെ വേഗപരിധി 100 കിലോമീറ്ററായി കുറച്ചു
text_fieldsbookmark_border
ഫുജൈറ: ഫുജൈറ-ഖോർഫക്കാൻ റോഡിൽ വാഹനമോടിക്കുന്നവർക്കായി പുതിയ വേഗപരിധി പ്രഖ്യാപിച്ചു. ഒക്ടോബർ 13 മുതൽ ഈ പാതയിലെ പരമാവധി വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററിൽനിന്ന് 100 കിലോമീറ്ററായി കുറക്കുമെന്ന് ഫുജൈറ പൊലീസ് അറിയിച്ചു.
ഊർജ-മന്ത്രാലയവുമായി സഹകരിച്ചാണ് ഫുജൈറ പൊലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സിന്‍റെ ഈ സുപ്രധാന തീരുമാനം. യാത്രക്കാരുടെ സുരക്ഷ മുൻനിർത്തി പുതിയ വേഗപരിധി കർശനമായി പാലിക്കണമെന്നും റോഡിലെ പുതിയ ട്രാഫിക് സൈനേജുകൾ ശ്രദ്ധിക്കണമെന്നും അധികൃതർ ഡ്രൈവർമാരോട് അഭ്യർഥിച്ചു. ഒക്ടോബർ 13 മുതൽ ഈ റൂട്ടിലൂടെ വാഹനമോടിക്കുന്നവർ പുതിയ വേഗതാപരിധിക്ക് അനുസൃതമായി വേഗം ക്രമീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

