ഫുജൈറ ഇന്ത്യ ഫെസ്റ്റ് 17ന്; എം.എ. യൂസുഫലിയെ ആദരിക്കും
text_fields‘ഫുജൈറ ഇന്ത്യ ഫെസ്റ്റ് 2026’ സംബന്ധിച്ച് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ വിശദീകരിക്കുന്നു
ദുബൈ: ഫുജൈറയിലെ ഇന്ത്യൻ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ ഇന്ത്യൻ സംസ്കാരത്തെ സമഗ്രമായി അവതരിപ്പിക്കുന്ന ‘ഫുജൈറ ഇന്ത്യ ഫെസ്റ്റ് 2026’ ജനുവരി 17ന് ഫുജൈറ എക്സ്പോ സെന്ററിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിന്റെ ഭാഗമായി വ്യവസായ പ്രമുഖൻ എം.എ. യൂസുഫലിക്ക് ‘ഫുജൈറ ജുവൽ അവാർഡ്’ സമ്മാനിക്കും. പ്രവാസികളടക്കം മുഴുവൻ സമൂഹത്തിനും സമഗ്ര സംഭാവനകളെ ആദരിച്ചുകൊണ്ടാണ് പുരസ്കാരം നൽകുന്നത്. ശൈഖ് മക്തൂം ബിൻ ഹമദ് അൽ ശർഖിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. ഫുജൈറ യൂനിവേഴ്സിറ്റി ചാൻസലർ ഡോ. സുലൈമാൻ ജാസിം, വ്യവസായ വകുപ്പ് ഡയറക്ടർ അഹ്മദ് റൂഗ്ബാനി, ചേംബർ ഓഫ് കോമേഴ്സ് എക്സി. ഡയറക്ടർ സുൽത്താൻ ജുമാ, പ്ലാനിങ് വകുപ്പ് ഡയറക്ടർ മർയം ഹാറൂൻ എന്നിവരെയും ചടങ്ങിൽ ആദരിക്കും.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത കലാരൂപങ്ങൾ, സംഗീതാവിഷ്കാരങ്ങൾ, വിവിധ ഭക്ഷണപാനീയങ്ങളുടെ സ്റ്റാളുകൾ എന്നിവയും ഫെസ്റ്റിന്റെ വേദിയിൽ ഒരുക്കുന്നുണ്ട്. പിന്നണി ഗായിക രഞ്ജിനി ജോസും സംഗീത നിശയും അരങ്ങേറും. വാർത്തസമ്മേളനത്തിൽ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ, ജന. സെക്രട്ടറി സഞ്ജീവ് മേനോൻ, അഡ്വൈസർ അഡ്വ. നസ്റുദ്ദീൻ, സെക്രട്ടറിമാരായ വി.എസ്. സുഭാഷ്, അബ്ദുൽ മനാഫ്, നിഷാദ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

