ഫുജൈറ പ്രവാസി സംഗമം അഞ്ചിന് കുറ്റിപ്പുറത്ത് നടക്കും
text_fieldsഫുജൈറ: ഫുജൈറയിലെ പ്രവാസികളും മുൻ പ്രവാസികളും ഒരുമിച്ചു കൂടുന്ന സുഹൃത് സംഗമം ആഗസ്റ്റ് അഞ്ചിന് കുറ്റിപ്പുറം ഫുജൈറ പാലസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചു വരെ നീളുന്ന സംഗമത്തിൽ ഏകദേശം 350ഓളം ആളുകൾ പങ്കെടുക്കും. രജിസ്ട്രേഷൻ വഴിയാണ് പ്രവേശനം. വർഷങ്ങൾക്കു മുമ്പ് പ്രവാസം അവസാനിപ്പിച്ച് പോന്നവരെ വീണ്ടും കാണാനും സൗഹൃദം പുതുക്കാനുള്ള വേദിയാണിത്.
ആദ്യമായിട്ടായിരിക്കും ഒരു എമിറേറ്റ്സിലെ പ്രവാസികൾ ഒരുമിച്ചുകൂട്ടുന്ന സംഗമം കേരളത്തിൽവെച്ച് സംഘടിപ്പിക്കുന്നത്. ജാഫർ ഒളകര, ഷൗക്കത്ത് ഉസ്മാൻ, മുഹമ്മദ് മൂർക്കനാട്, ബഷീർ കാരക്കാടൻ, യാക്കൂബ് മങ്കരത്തൊടി, ഒ.ടി. ഇസ്ഹാഖ് എന്നിവരാണ് സംഘാടകരിൽ പ്രമുഖർ. ഫുജൈറ രാജകുമാരൻ ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖിയുടെ പരിപൂർണ സമ്മതത്തോടെയും ആശീർവാദത്തോടെയുമാണ് ഈ സംഗമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
