Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗസ്സക്ക്​ 257 ടൺ റമദാൻ...

ഗസ്സക്ക്​ 257 ടൺ റമദാൻ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച്​​ ഫുജൈറ

text_fields
bookmark_border
ഗസ്സക്ക്​ 257 ടൺ റമദാൻ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച്​​ ഫുജൈറ
cancel
camera_alt

റമദാൻ ഭക്ഷ്യ വസ്തുക്കളുമായി ഫുജൈറയിൽനിന്ന് പുറപ്പെടുന്ന ചരക്ക്​ വിമാനം  

ഫുജൈറ: ഇസ്രായേൽ അധിനിവേശത്തിൽ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ഫലസ്തീൻ ജനതക്ക്​ റമദാനിലേക്ക്​ ആവശ്യമായ ഭക്ഷ്യ വസ്തുക്കൾ എത്തിച്ച്​ ഫുജൈറ എമിറേറ്റ്​. സുപ്രിം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ്​ ഹമദ്​ ബിൻ മുഹമ്മദ്​ അൽ ശർഖിയുടെ നിർദേശ പ്രകാരം 257 ടൺ ഭക്ഷ്യ വസ്തുക്കളാണ്​ വിമാന മാർഗം ഗസ്സ മുനമ്പിലെത്തിച്ചത്​. ഫലസ്തീനികൾക്ക്​ ആവശ്യമായ വസ്തുക്കൾ എത്തിക്കുന്നതിനായി യു.എ.ഇ പ്രസിഡന്‍റ് ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാൻ​ പ്രഖ്യാപിച്ച ഓപറേഷൻ ഷിവർലസ്​ നൈറ്റ്​ 3 സംരംഭത്തിന്‍റെ ഭാഗമായാണ് ഫുജൈറ സഹായമെത്തിച്ചത്​.

ഇതിനിടെ യു.എ.ഇയിൽ നിന്നുളള സഹായങ്ങളുമായി അഞ്ച്​ വാഹന വ്യൂഹങ്ങൾ ഈ ആഴ്ച റഫ അതിർത്തിയിലൂടെ ഗസ്സയിലേക്ക്​ കടന്നു. ഭക്ഷ്യ വസ്തുക്കൾ, ടെന്‍റുകൾ, മറ്റ്​ അവശ്യ വസ്തുക്കൾ എന്നിവ ഉൾപ്പെടെ 1184.9 ടൺ സഹായ വസ്തുക്കളാണ്​ 73 ട്രക്കുകളിലായി ഗസ്സ മുനമ്പിലെത്തിയത്​. ഇതോടെ യു.എ.ഇയിൽ നിന്ന്​ ഓപറേഷൻ ഷിവർലസ്​ നൈറ്റ്​ 3 സംരംഭത്തിന്​ കീഴിൽ ഗസ്സയിലെത്തുന്ന വാഹന വ്യൂഹങ്ങളുടെ എണ്ണം 180 ആയി ഉയർന്നു. ആകെ ട്രക്കുകളുടെ എണ്ണം 3,440 ലെത്തി.

അതേസമയം, ഇതുവരെ 37,309 ടൺ മാനുഷിക വസ്തുക്കളാണ്​ ഓപറേഷൻ ഷിവർലസ്​ നൈറ്റ്​ 3 സംരംഭത്തിന്​ കീഴിൽ യു.എ.ഇ ഗസ്സയിൽ വിതരണം ചെയ്തത്​. യുദ്ധം മൂലം ഗസ്സയിലെ ജനങ്ങൾ നേരിടുന്ന പ്രായസങ്ങൾ ആശ്വാസമേകുന്നതിൽ യു.എ.ഇയുടെ സഹായ വിതരണം നിർണായകമായ പങ്കാണ്​ വഹിക്കുന്നത്​. പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക്​ അവശ്യ വസ്തുക്കൾ ഉറപ്പുവരുത്താനും ദുരിതത്തിന്​ ആശ്വാസമേകാനും യു.എ.ഇയുടെ കൈത്താങ്ങ്​ സഹായകരമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaRamadan FoodFujairah
News Summary - Fujairah delivered 257 tons of Ramadan food items to Gaza
Next Story