അഗ്നിശമന സേനയെ അഭിനന്ദിച്ച് ഫുജൈറ കിരീടാവകാശി
text_fieldsഅഗ്നിശമന സേനാംഗങ്ങളുമായി ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി സംസാരിക്കുന്നു
ഫുജൈറ:എണ്ണ വ്യവസായ മേഖലയിലുണ്ടായ ടാങ്ക് തീപിടിത്തം അണക്കുന്നതിന് പ്രവർത്തിക്കുന്ന അഗ്നിശമന സേനാംഗങ്ങളെ ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിൻ ഹമദ് അൽ ശർഖി സന്ദർശിച്ച് അഭിനന്ദിച്ചു.
വെള്ളിയാഴ്ച നടന്ന സന്ദർശനത്തിൽ സിവിൽ ഡിഫൻസ് സംഘങ്ങളെയും സുരക്ഷാ ഉദ്യോഗസ്ഥരെയും അദ്ദേഹം നേരിൽ കണ്ടു.
സംഭവസ്ഥലത്തെത്തിയ കിരീടാവകാശിക്ക് രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി സംബന്ധിച്ച് ഉദ്യോഗസ്ഥർ വിശദീകരിച്ചു നൽകി.
കിരീടാവകാശിയുടെ ഔദ്യോഗിക സാമൂഹിക മാധ്യമ അക്കൗണ്ടിൽ സന്ദർശനത്തിന്‍റെ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. വെള്ളിയാഴ്ചനിരവധി പേർ ജുമുഅ നമസ്കാരത്തിനായി മസ്ജിദുകളിൽ കൂടിയിരിക്കുമ്പോഴും, ജനങ്ങളുടെ സുരക്ഷക്കായി പ്രവർത്തനം തുടരുന്ന ഇവരാണ് യഥാർഥ ഹീറോകളെന്ന് അദ്ദേഹം കുറിച്ചു. രക്ഷാപ്രവർത്തകർക്ക് വേണ്ടിയും രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും നിലനിര്‍ത്താനും എല്ലാവരും പ്രാർഥിക്കണമെന്നും സന്ദേശത്തിൽ ആഹ്വാനം ചെയ്തു. സംഭവസ്ഥലത്ത് ഉദ്യോഗസ്ഥരുമായും അഗ്നിശമന സേനാംഗങ്ങളുമായും സംസാരിക്കുന്നതും അവരിൽ നിന്ന് വിവരങ്ങൾ കേൾക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

