ഫുജൈറയിൽ കിണറ്റിൽവീണ കുട്ടിയെയും ഗാർഹിക തൊഴിലാളിയെയും രക്ഷപ്പെടുത്തി
text_fieldsഫുജൈറ: ഫുജൈറയിൽ വീടിനുള്ളിലെ കിണറ്റിൽവീണ കുട്ടിയെയും ഗാർഹിക തൊഴിലാളിയെയും രക്ഷപ്പെടുത്തിയ സംഭവത്തിന് പിന്നാലെ, എമിറാത്തി കുടുംബത്തെ സന്ദർശിച്ച് ഫുജൈറ സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥർ. ഫുജൈറ സിവിൽ ഡിഫൻസ് ഡെപ്യൂട്ടി ഡയറക്ടർ കേണൽ ഖാലിദ് റബീ അൽ ഹമൂദിയാണ് കുടുംബത്തെ സന്ദർശിച്ച് കുട്ടിയുടെ ആരോഗ്യനില അന്വേഷിച്ചത്.
അപകടത്തിൽ പരിക്കേറ്റ് ഫുജൈറ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഗാർഹിക തൊഴിലാളിയുടെ ആരോഗ്യസ്ഥിതിയും അദ്ദേഹം നേരിട്ട് വിലയിരുത്തി. ഇരുവർക്കും വേഗത്തിൽ രോഗസൗഖ്യം ലഭിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനോടൊപ്പം ഇത്തരം മാനുഷിക വിഷയങ്ങളിൽ ഇടപെടാൻ സിവിൽ ഡിഫൻസ് പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കി.
സംഭവത്തിന് പിന്നാലെ വീടുകളിലും ഫാമുകളിലും മറ്റ് സ്ഥലങ്ങളിലുമുള്ള കിണറുകൾ ഉടൻ സുരക്ഷിതമാക്കണമെന്ന് ഫുജൈറ സിവിൽ ഡിഫൻസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കിണറുകൾ ശക്തമായ മൂടികൾ ഉപയോഗിച്ച് അടക്കാനും, അപകടസാധ്യതയുള്ള മേഖലകളിൽ മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ വേലികളും സ്ഥാപിക്കാനും അധികൃതർ നിർദേശിച്ചു. കുട്ടികൾ എത്തുന്നയിടങ്ങളിൽ കിണറുകൾ തുറന്നിടരുതെന്നും സിവിൽ ഡിഫൻസ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

