ഓണോത്സവം ഒരുക്കി കൈരളി ഫുജൈറ
text_fieldsകൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ ഓണാഘോഷം സെൻട്രൽ കമ്മറ്റി മുൻ പ്രസിഡന്റ് ലെനിൻ ജി. കുഴിവേലി ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂനിറ്റ് സംഘടിപ്പിച്ച ‘ഓണോത്സവ് 2025’ ജനപങ്കാളിത്തംകൊണ്ടും വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ടും ശ്രദ്ധേയമായി. ഫുജൈറ ഇന്ത്യൻ സോഷ്യൽ ക്ലബിൽ ഒരുക്കിയ ഓണസദ്യക്ക് ശേഷം വിവിധ കലാപരിപാടികൾ അരങ്ങേറി. കൈരളി വനിതാവിഭാഗം ഓണപ്പൂക്കളം ഒരുക്കി. വാദ്യഘോഷങ്ങളും വർണക്കുടകളും കേരളീയകലാരൂപങ്ങളും മഹാബലിയും അണിനിരന്ന ഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു.
സ്വാഗതസംഘം ചെയർമാൻ വി.എസ് സുഭാഷിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സദസ്സ് ലോക കേരളസഭ അംഗവും കൈരളി സെൻട്രൽ കമ്മിറ്റി മുൻ പ്രസിഡന്റുമായ ലെനിൻ ജി. കുഴിവേലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് ഡോ. പുത്തൂർ റഹ്മാൻ ഓണസന്ദേശം നൽകി. കൈരളി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് വിൽസൺ പട്ടാഴി, സെൻട്രൽ കമ്മിറ്റി ജോയന്റ് സെക്രട്ടറി സുധീർ തെക്കേക്കര, യൂനിറ്റ് പ്രസിഡന്റ് പ്രദീപ് രാധാകൃഷ്ണൻ, സെൻട്രൽ കമ്മിറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ്, യൂനിറ്റ് ജോയന്റ് കൾച്ചറൽ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു. യൂനിറ്റ് സെക്രട്ടറി വിഷ്ണു അജയ് സ്വാഗതവും, ഓണോത്സവ് സംഘാടക സമിതി കൺവീനർ ടിറ്റോ തോമസ് നന്ദിയും പറഞ്ഞു. ഡോ. മോനി കെ. വിനോദ്, സുൽത്താന ജവഹർ എന്നിവരെ ആദരിച്ചു. സുഗതാഞ്ജലി കാവ്യാലാപന ചാപ്റ്റർ തല മത്സരത്തിൽ സമ്മാനം നേടിയ മെലീന ലീലു സിബിയ്ക്കും പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ സഫ നസ്രിൻ, ലിബിൻ മിനു, ഫാത്തിമ മിൻഹ എന്നിവർക്കും കൈരളി ഉപഹാരങ്ങൾ സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

